Friday, June 21, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.43 AM

വിദേശജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌: യുവതി അറസ്‌റ്റില്‍

uploads/news/2019/06/316376/c4.jpg

തൃശൂര്‍/പുതുക്കാട്‌: വിദേശജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങള്‍ തട്ടിച്ച യുവതി അറസ്‌റ്റില്‍. വെങ്കിടങ്‌ സ്വദേശി എടയ്‌ക്കാട്ട്‌ വീട്ടില്‍ രാരി രവി (29) ആണ്‌ പിടിയിലായത്‌. ചെക്ക്‌ റിപ്പബ്ലിക്കന്‍ രാജ്യത്തെ സീമന്‍സ്‌ എന്ന കമ്പനിയില്‍ ജോലി ശരിയാക്കിത്തരാമെന്ന്‌ പറഞ്ഞ്‌ വരന്തരപ്പിള്ളി സ്വദേശികളായ നൈജോ ജോസഫ്‌, ജോര്‍ജ്‌ എന്നിവരില്‍ നിന്ന്‌ പതിനൊന്ന്‌ ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ യുവതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ രണ്ട്‌ തവണയായാണ്‌ പരാതിക്കാര്‍ പണം നല്‍കിയത്‌. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം നല്‍കി പ്രതി പലരില്‍നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ്‌ പറഞ്ഞു. ഇവര്‍ക്കെതിരേ തിരുവനന്തപുരം, പാലാരിവട്ടം, വാടാനപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളിലും സമാനമായ കേസ്‌ നിലവിലുണ്ട്‌. വരന്തരപ്പിള്ളി എസ്‌.ഐ. ബി. പ്രദീപ്‌ കുമാര്‍, സി.പി.ഒമാരായ അജി, ബൈജു, റീമ, ജോസഫ്‌ തോമസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

മറ്റു പലരില്‍ നിന്നുമായി സമാന തട്ടിപ്പുരീതിയില്‍ പണം കൈക്കലാക്കി. സ്വന്തം ബാങ്ക്‌ അക്കൗണ്ടിലേക്കാണു തുക അടയ്‌ക്കാന്‍ പറയുന്നത്‌ എന്നതിനാല്‍ ആരും അധികം സംശയിച്ചിരുന്നില്ല. രണ്ടോ മൂന്നോ തവണകളായാണ്‌ ഇവര്‍ സാധാരണ പണം ആവശ്യപ്പെടുന്നത്‌. പ്രാഥമികാന്വേഷണത്തില്‍ തട്ടിപ്പിന്റെ വ്യാപ്‌തി ഒരുകോടിയുടെ അടുത്തുവരുമെന്നാണ്‌ സൂചന. മുഖ്യമായും വിദേശരാജ്യങ്ങളിലാണ്‌ ജോലി വാഗ്‌ദാനം ചെയ്ുന്നയത്‌. തിരുവനന്തപുരം, വാടാനപ്പിള്ളി സ്‌റ്റേഷനുകളിലും സമാന കേസുകളുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്‌തു. കൂടുതല്‍ അന്വേഷണത്തിനു പോലീസ്‌ തയ്യാറെടുക്കുകയാണ്‌. വിവിധ സ്‌റ്റേഷനുകളിലേക്കു ഇതുസംബന്ധിച്ച സന്ദേശമയക്കും. അവിടെ നടന്ന തട്ടിപ്പുകളുടെ വിശദാംശങ്ങളും തേടും.

Ads by Google
Friday 21 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW