Friday, June 21, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.43 AM

ചന്ദനം കള്ളക്കടത്ത്‌: മുഖ്യപ്രതി ആന്ധ്രയില്‍ അറസ്‌റ്റില്‍

uploads/news/2019/06/316375/c2.jpg

കൊച്ചി : മറയൂര്‍ ചന്ദനം പൊടിയാക്കി ഗള്‍ഫിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാനി മലപ്പുറം മഞ്ചേരി സ്വദേശി ഹസ്‌കര്‍(45) പിടിയില്‍. ബുധനാഴ്‌ച രാത്രി ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍നിന്ന്‌ ആന്ധ്രാ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടിയ ഇയാളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
ആന്ധ്ര-തമിഴ്‌നാട്‌ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബൊമ്മസമുദ്രത്ത്‌ ഇയാളുടെ അനധികൃത ചന്ദനഫാക്‌ടറിയില്‍നിന്നു മറയൂരിലെ വനപാലകര്‍ കഴിഞ്ഞദിവസം 700 കിലോ ചന്ദനം പിടിച്ചെടുത്തിരുന്നു. ചോദ്യംചെയ്യലിന്‌ ഇയാളെ വിട്ടുകിട്ടാനായുള്ള നടപടികള്‍ ഇന്നു തുടങ്ങും. ദുബായിലായിരുന്ന ഹസ്‌കറിനെ 2009-ല്‍ റദ്ദാക്കിയ ഫാക്‌ടറി ലൈസന്‍സ്‌ പുതുക്കിത്തരാമെന്നറിയിച്ച്‌ ചിറ്റൂര്‍ ഡി.എഫ്‌.ഒ. നാട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഹസ്‌കറിന്റെ ഫാക്‌ടറിയിലേക്കു ചന്ദനം കടത്തിയിരുന്ന മലപ്പുറം സ്വദേശികളായ സെയ്‌ഫുദ്ദീന്‍, ഷുഹൈബ്‌ (കുഞ്ഞാപ്പു- 36) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. സംഘാംഗമായ ഗഫൂര്‍ ഒളിവിലാണ്‌. ഇവര്‍ മൂവരും ചേര്‍ന്ന്‌ അനന്ത്‌പൂരില്‍ അനധികൃത ചന്ദനഫാക്‌ടറി നടത്തുന്നതായും വിവരമുണ്ട്‌. പലയിടത്തുനിന്നുമായി ശേഖരിക്കുന്ന ചന്ദനം 200-300 കിലോയാകുമ്പോള്‍ ഫാക്‌ടറിയില്‍ എത്തിക്കുകയാണു ചെയ്യാറെന്നു ഷുഹൈബ്‌ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ടു 14 പേരെയാണു വനംവകുപ്പ്‌ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഷുഹൈബ്‌ പിടിയിലായതോടെയാണു ബൊമ്മസമുദ്രത്തു ഹസ്‌കറിനുള്ള ഫാക്‌ടറിയെക്കുറിച്ചും അവിടെനിന്നു ചന്ദനം പൊടിയാക്കി ദുബായിലേക്കു കടത്തുന്നതിനെക്കുറിച്ചും വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ മൂന്നാര്‍ ഡി.എഫ്‌.ഒ. നരേന്ദ്രബാബു, മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡി.എഫ്‌.ഒ. ബി. രഞ്‌ജിത്ത്‌, മറയൂര്‍ റേയ്‌ഞ്ച്‌ ഓഫീസര്‍ ജോബ്‌ ജെ. നേര്യംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഫാക്‌ടറിയില്‍ റെയ്‌ഡ്‌ നടത്തി. കേരള വനം വികസന കോര്‍പ്പറേഷന്റെ ചന്ദനഫാക്‌ടറിയേക്കാള്‍ പത്തിരട്ടി ഉല്‍പാദശേഷിയുള്ള ഇവിടെനിന്ന്‌ 300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദനച്ചീളുകളും 20 കിലോ ചന്ദനമുട്ടിയുമാണു പിടിച്ചെടുത്തത്‌. ഇതിന്‌ ഒരു കോടി രൂപ വിലമതിക്കും. തൊണ്ടിമുതലുമായി കേരളത്തിലേക്കു തിരിച്ച വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരെ ആന്ധ്രാ വനംവകുപ്പുകാര്‍ തടഞ്ഞു. കേരള വനംമന്ത്രി കെ. രാജു. ആന്ധ്ര വനംമന്ത്രിയുമായി സംസാരിച്ചാണു തര്‍ക്കം പരിഹരിച്ചത്‌. റെയ്‌ഡിനെത്തിയപ്പോള്‍ ജീവനക്കാരാരും ഫാക്‌ടറിയില്‍ ഉണ്ടായിരുന്നില്ല.

20 വര്‍ഷം മുമ്പ്‌ പിടിച്ചെടുത്ത ചന്ദനത്തൈലം ലേലത്തിന്‌

കൊച്ചി: ഇരുപത്‌ വര്‍ഷം മുമ്പ്‌ വനംവകുപ്പ്‌ പിടിച്ചെടുത്ത ചന്ദനത്തൈലം ലേലത്തിന്‌. 1998-ല്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പിടിച്ചെടുത്ത 200 കിലോ ചന്ദനത്തൈലത്തില്‍ 100 കിലോയാണ്‌ 26-ന്‌ ഇ-ലേലം വഴി വില്‍പന നടത്തുന്നത്‌.
മികച്ചതെന്നു ബംഗളുരുവിലെ വുഡ്‌ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സാക്ഷ്യപ്പെടുത്തിയ തൈലത്തിനു കിലോഗ്രാമിന്‌ു 2.33 ലക്ഷം രൂപയാണ്‌ അടിസ്‌ഥാനവില. വനംവകുപ്പ്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഇതിനു മുമ്പ്‌ ചന്ദനത്തൈലലേലം നടത്തിയത്‌. 100 കിലോ ലേലത്തിനു വച്ചതില്‍ കിലോയ്‌ക്ക്‌ 2,33,500 രൂപയ്‌ക്കു കേരള ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ കോര്‍പ്പറേഷന്‍ ഏഴുകിലോ വാങ്ങി. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കാണ്‌ ലേല ലൈസന്‍സുള്ളത്‌. കര്‍ണാടക സോപ്‌സും കര്‍ണാടക ഹാന്‍ഡിക്രാഫ്‌റ്റ്‌സും ഇത്തവണ പങ്കെടുക്കുന്നുണ്ട്‌. കര്‍ണാടക ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ 25 കിലോയാണു ചോദിച്ചിട്ടുള്ളത്‌.
വനം വികസന കോര്‍പ്പറേഷനു മാത്രമാണു കേരളത്തില്‍ ചന്ദനവാറ്റ്‌ ശാലയുള്ളത്‌. കഴിഞ്ഞവര്‍ഷം 1000 കിലോ ചന്ദനം വാറ്റിയതില്‍ 55 കിലോ തൈലം ലഭിച്ചു. ഒരു ഗ്രാം തൈലത്തിന്‌ വിപണിവില 300 രൂപ. ഗള്‍ഫിലേക്കാണ്‌ കൂടുതലും പോകുന്നത്‌. വസ്‌ത്രത്തില്‍ പൂശിയാല്‍ സുഗന്ധം മാസങ്ങളോളം നില്‍ക്കും.

ജെബി പോള്‍

Ads by Google
Friday 21 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW