Friday, June 21, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.35 AM

കെ.പി. രാഹുല്‍ ബ്ലാസ്‌റ്റേഴ്‌സില്‍

uploads/news/2019/06/316366/s5.jpg

കൊച്ചി: ഇന്ത്യയുടെ അണ്ടര്‍-17 ലോകകപ്പ്‌ താരം കെ.പി. രാഹുലിനെ ടീമിലെത്തിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. മലയാളി താരവുമായി ബ്ലാസ്‌റ്റേഴ്‌സ്‌ മാനേജ്‌മെന്റ്‌ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ധാരണയായിരുന്നുവെങ്കിലും ഇന്നലെ െവെകിട്ടാണ്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. 'മ്മടെ തൃശൂര്‍ ഗഡി' എന്ന ഹാഷ്‌ടാഗിലാണ്‌ കെ.പി. രാഹുലിനെ ബ്ലാസ്‌റ്റേഴ്‌സ്‌ അവതരിപ്പിച്ചത്‌.
കഴിഞ്ഞ അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ഈ സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി മൂന്നു ഗോളുകള്‍ നേടിയിരുന്നു. ഹീറോ സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ആരോസ്‌ ടീമിലും രാഹുലുണ്ടായിരുന്നു. അണ്ടര്‍-23 എ.എഫ്‌.സി. ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിലും താരം ഇടം നേടിയിരുന്നു.
ഇന്ത്യയുടെ അണ്ടര്‍-17 ടീമില്‍നിന്ന്‌ ബ്ലാസേ്‌റ്റഴ്‌സിലെത്തുന്ന അഞ്ചാമത്തെ താരമാണ്‌ രാഹുല്‍. ഗോള്‍ കീപ്പര്‍ ധീരജ്‌ സിങ്‌, ജിക്‌സണ്‍ സിങ്‌, മുഹമ്മദ്‌ റാകിപ്‌, നൊങ്‌ദംബ നവോറെം എന്നിവരെ നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടിലെ ടീമിനു വേണ്ടി കളിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന്‌ രാഹുല്‍ പറഞ്ഞു.
വിങ്ങറായും സ്‌ട്രൈക്കറായും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന താരമാണ്‌ രാഹുല്‍ എന്നും മികച്ച രിതീയില്‍ താരത്തെ ഉപയോഗിക്കുമെന്നും കോച്ച്‌ എല്‍ക്കോ ഷറ്റോറി പറഞ്ഞു.

Ads by Google
Friday 21 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW