Friday, June 21, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.35 AM

വിജയ്‌ ശങ്കറിനും പരുക്ക്‌

uploads/news/2019/06/316365/s4.jpg

സതാംപ്‌ടണ്‍: ലോകകപ്പ്‌ പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് ആശങ്ക ഉയര്‍ത്തി ഓള്‍റൗണ്ടര്‍ വിജയ്‌ ശങ്കറിനു പരുക്കെന്നു റിപ്പോര്‍ട്ട്‌. സതാംപ്‌ടണില്‍ ബുധനാഴ്‌ച നടന്ന പരിശീലനത്തിനിടെ പേസര്‍ ജസ്‌പ്രീത്‌ ബുംറയുടെ പന്തു കൊള്ളുകയായിരുന്നു. കാല്‍വിരലിനേറ്റ പരുക്ക്‌ സാരമുള്ളതല്ലെന്നാണു സൂചന. പന്തുകൊണ്ടതിന്റെ വേദന കടിച്ചമര്‍ത്തി മുടന്തിയാണു വിജയ്‌ പരിശീലനം മതിയാക്കി ബുധനാഴ്‌ച മടങ്ങിയത്‌. എന്നാല്‍ ഇന്നലെ വീണ്ടും പരിശീലനത്തിനിറങ്ങിയതു പരുക്കു സാരമുള്ളതല്ലെന്നതിലേക്കാണു വിരല്‍ചൂണ്ടുന്നത്‌.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരലിനു പരുക്കേറ്റ ശിഖര്‍ ധവാന്‍ ലോകകപ്പ്‌ സ്‌ക്വാഡില്‍നിന്നു തന്നെ പുറത്തായപ്പോള്‍ ഫാസ്‌റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ തുടയിലെ പേശിക്കേറ്റ പരുക്കുമൂലം വിശ്രമത്തിലാണ്‌. പാകിസ്‌താനെതിരായ നിര്‍ണായക മത്സരത്തിലാണ്‌ ഭുവനേശ്വര്‍ ഓവര്‍പകുതിയില്‍ ഡ്രസിങ്‌ റൂമിലേക്കു മടങ്ങിയത്‌. തുടര്‍ന്ന്‌ ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട വിജയ്‌ ശങ്കര്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റെടുത്ത്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുടെ വിശ്വാസം കാത്തിരുന്നു.
ശിഖര്‍ ധവാനു പകരക്കാരനായി വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തിനെയാണു ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നാളെ അഫ്‌ഗാനിസ്‌ഥാനെതിരേയാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.

Ads by Google
Friday 21 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW