Friday, June 21, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.31 AM

ആദ്യ പെണ്‍തന്ത്രി ജ്യോത്സന സംസ്‌കൃത വേദാന്തത്തിലും ഒന്നാമത്‌

uploads/news/2019/06/316342/k9.jpg

അഴീക്കോട്‌: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്‌ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ്‍തന്ത്രിക്ക്‌ സംസ്‌കൃത വേദാന്തത്തില്‍ സര്‍വകലാശാലപരീക്ഷയില്‍ ഒന്നാംസ്‌ഥാനം.
അഴീക്കോട്‌ അക്ലിയത്ത്‌ ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂര്‍ പദ്‌മനാഭന്‍ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂര്‍ അര്‍ച്ചനയുടെയും മകള്‍ ജ്യോത്സന പദ്‌മനാഭനാണ്‌ മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയ ബി.എ. സംസ്‌കൃത വേദാന്ത പരീക്ഷയില്‍ ഒന്നാമതെത്തിയത്‌. തരണനല്ലൂര്‍ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കിനി കാവിലാണ്‌ ജ്യോത്സന ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഭദ്രകാളിയുടെ പ്രാണപ്രതിഷ്‌ഠ നടത്തിയത്‌.
വല്യച്‌ഛനും പ്രശസ്‌ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂര്‍ പടിഞ്ഞാറെ മനയ്‌ക്കല്‍ പദ്‌മനാഭന്‍ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്‌ഠാ തന്ത്രശാസ്‌ത്ര ആചാര്യ ഗുരുവായി ജ്യോത്സനയെ നയിച്ചത്‌. തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്ര മടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ താന്ത്രിക ആചാര്യ സ്‌ഥാനം വഹിക്കുന്ന തരണനല്ലൂര്‍ കുടുംബത്തെ പരശുരാമനാണ്‌ മലയാളക്കരയില്‍ കൊണ്ടുവന്നതെന്നാണ്‌ ഐതിഹ്യം. നല്ലൂര്‍ നദി തരണം ചെയ്‌തു വന്നതുകൊണ്ട്‌ തരണനല്ലൂര്‍ എന്ന ഇല്ലപ്പേരു ചാര്‍ത്തി കേരള ക്ഷേത്രങ്ങളില്‍ താന്ത്രിക സ്‌ഥാനം നല്‌കി കുടിയിരുത്തിയതെന്നാണ്‌ ഐതിഹ്യത്തില്‍ പറയുന്നത്‌.

Ads by Google
Friday 21 Jun 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW