Thursday, June 20, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 04.49 PM

കിയ സെല്‍റ്റോസ് ടീസര്‍ പുറത്ത്

Kia Seltos

കിയ സെല്‍റ്റോസ് എസ്‌യുവി ജൂണ്‍ 20 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ്.

സെല്‍റ്റോസ് എസ്‌യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍,ടൈഗര്‍ നോസ് ഗ്രില്‍ എന്നിവ വ്യക്തമാക്കുന്നതാണ് ടീസര്‍ വീഡിയോ.

ഹിള്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവിംഗ് മോഡുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്,അസിസ്റ്റ് മോഡുകള്‍ സഹിതം മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സവിശേഷതകളായിരിക്കും.

കിയ സെല്‍റ്റോസ് എസ്‌യുവി ഉല്‍സവ സീസണില്‍ വിപണിയിലെത്തിക്കും. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായ് ക്രെറ്റ, എംജി ഹെക്ടര്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതായിരിക്കും. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാക്കും. ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ കിയ മോട്ടോഴ്‌സ് പുതുതായി സ്ഥാപിച്ച പ്ലാന്റിലാണ് സെല്‍റ്റോസ് എസ്‌യുവി നിര്‍മ്മിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW