Thursday, June 20, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 04.36 PM

രത്‌നധാരണത്തിലൂടെ ഗ്രഹങ്ങളുടെ സ്വാധീനശക്തി

Gemology

ഗ്രഹനില പരിശോധിച്ച് അനുകൂലമാകേണ്ട ഗ്രഹങ്ങള്‍ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രത്‌നങ്ങള്‍ തിരഞ്ഞെടുത്ത് ധരിക്കുമ്പോള്‍ മനുഷ്യനില്‍ അതിന്റെ സ്വാധീനശക്തി നിലനില്‍ക്കും നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും.

രത്‌നധാരണത്തിലൂടെ ഓരോ വ്യക്തിക്കും അനുകൂലതയില്‍ നില്‍ക്കേണ്ട ഗ്രഹങ്ങളെ സ്വാധീനിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കഴിയും. അതിലൂടെ ഗ്രഹങ്ങള്‍ സംബന്ധമായ ദോഷങ്ങളകറ്റി അനുകൂലതയില്‍ നിലനിര്‍ത്താനും, പരാജയങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കുവാനും കഴിയും. ഓരോ ഗ്രഹത്തിനും അതിന്റേതായ സ്വാധീനശക്തിയുണ്ട്.

ഉദാഹരണത്തിന്:

1. സൂര്യന്‍ : (രത്‌നം- മാണിക്യം) -

സൂര്യന്‍ പൊതുവേ സ്വാധീനിക്കുന്നത്- ആത്മശക്തി, പ്രാണന്‍, സൗഖ്യം, തൊഴില്‍, ഭരണാധികാരം, ഉത്സാഹം, ധൈര്യം, ധനം, പ്രതാപം, കീര്‍ത്തി, രാജകീയം, ദൈവാധീനം, ഊര്‍ജ്ജസ്വലത മുതലായവയെയാണ്.

2. ചന്ദ്രന്‍: (രത്‌നം - മുത്ത്)-
ചന്ദ്രന്‍ പൊതുവേ സ്വാധീനിക്കുന്നത്- മനസ്സ്, ശരീരം, രാത്രി, ബുദ്ധി, ശാന്തത, തൊഴില്‍, കീര്‍ത്തി, സൗഖ്യം, ഭോജനം, കൃഷി, സൗന്ദര്യം മുതലായവയാണ്.

3. ബുധന്‍: (രത്‌നം - മരതകം)-

ബുധന്‍ പൊതുവേ സ്വാധീനിക്കുന്നത്- ഉന്നതവിദ്യാഭ്യാസം, ശാസ്ത്രം, പാണ്ഡിത്യം, ഗണിതം, തൊഴില്‍, കലാരംഗങ്ങള്‍, സത്യസന്ധത, ബന്ധുമിത്രാദികള്‍ മുതലായവയെയാണ്.

4. വ്യാഴം : (രത്‌നം - മഞ്ഞപുഷ്യരാഗം)-

വ്യാഴം പൊതുവേ സ്വാധീനിക്കുന്നത്- ചൈതന്യം, ദൈവാധീനം, ധനസമ്പാദനം, ഭാര്യാഭര്‍തൃസുഖം, സ്വര്‍ണ്ണം, ബുദ്ധി, ഐശ്വര്യം, ബന്ധുമിത്രാദികള്‍, നല്ല പ്രവൃത്തി, ശ്രേഷ്ഠത, സുഖ സൗഭാഗ്യങ്ങള്‍ മുതലായവയാണ്.

5. ശുക്രന്‍ : (രത്‌നം - വജ്രം)-

ശുക്രന്‍ പൊതുവേ സ്വാധീനിക്കുന്നത്- സ്ത്രീ പുരുഷ ആകര്‍ഷണം, വിവാഹം, ഭാര്യ, വസ്ത്രാഭരണം, ഐശ്വര്യം, ഉത്സാഹം, സൗന്ദര്യം, സംസാരചാതുര്യം, അലങ്കാരം, ധനം മുതലായവയെയാണ്.

ഇതുപോലെ ഓരോ ഗ്രഹത്തിനും അതിന്റേതായ സ്വാധീനശക്തിയുണ്ട്. ഉദാഹരണത്തിനായി 5 ഗ്രഹങ്ങള്‍ കൊടുത്തിരിക്കുന്നുവെന്ന് മാത്രം.

ഗ്രഹനില പരിശോധിച്ച് അനുകൂലമാകേണ്ട ഗ്രഹങ്ങള്‍ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രത്‌നങ്ങള്‍ തിരഞ്ഞെടുത്ത് ധരിക്കുമ്പോള്‍ മനുഷ്യനില്‍ അതിന്റെ സ്വാധീനശക്തി നിലനില്‍ക്കും നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും.

രത്‌നധാരണത്തിലൂടെ ഗ്രഹങ്ങള്‍ ദോഷഭാവത്തില്‍ നില്‍ക്കുന്നതിന്റെ തീക്ഷ്ണത കുറച്ച് അനുകൂലതയില്‍ കൊണ്ടുവരാനും കഴിയുന്നു. ജീവിതത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളും മറികടന്ന് നല്ല രീതിയില്‍ വിജയം കൈവരിക്കുവാനും കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Thursday 20 Jun 2019 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW