Thursday, June 20, 2019 Last Updated 28 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.01 PM

ആക്ഷന്‍ മൂവിക്കുവേണ്ടി കാല്‍ പൊക്കി ഫൈറ്റ് ചെയ്യാന്‍ പഠിച്ചു; ആരാധ്യ, ആക്ഷന്‍ ഹീറോയിന്‍

Aradhya Ann

മലയാള സിനിമയില്‍ ഇതിഹാസം സൃഷ്ടിക്കാനൊരുങ്ങുകയാണ് പുതുമുഖ നായിക ആരാധ്യ ആന്‍.

മലയാള സിനിമയി ല്‍ തുടക്കം കുറിച്ച ആരാധ്യയെ പിന്നീട് കാണുന്നത് തമിഴ് ചിത്രത്തിലാണ്. ജീവയുടെ നായികയായതിനൊപ്പം മലയാളത്തിലെ ന്യൂജന്‍ ആക്ഷന്‍ ഹീറോയ്ന്‍ ആകാനൊരുങ്ങുകയാണ് ആരാധ്യ.

ആക്ഷന്‍ ഹീറോയ്ന്‍

മലയാളത്തില്‍ ഇതിഹാസ 2 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ഇതൊരു ആക്ഷന്‍ മൂവി ആണെന്ന് പറഞ്ഞിരുന്നു. കാല്‍ പൊക്കി ഫൈറ്റ് ചെയ്യുന്ന രീതിയില്‍ ഒരു വീഡിയോ അയക്കാന്‍ സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ഫൈറ്റ് മാസ്റ്ററെ പോയി കണ്ടു. അവിടെവച്ചാണ് വീഡിയോ ചെയ്തത്.

അവിടെത്തന്നെ മൂന്ന് മാസം ഫൈറ്റ് പഠിച്ചു. അതിനുശേഷം ഓഡീഷനുണ്ടായിരുന്നു. സെലക്ടായി. സിനിമയ്ക്ക് വേണ്ടി കുങ്ഫൂ പഠിച്ചു. തുപ്പരിവാലന്‍ സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍ ദിനേശ് കാശിയുടെ കീഴിലാണ് പരിശീലനം.

പീറ്റര്‍ ഹെയ്നിന്റെ ബന്ധുവാണദ്ദേഹം. ഇതിഹാസ 2വിലെ കഥാപാത്രം കരിയറില്‍ വ്യത്യസ്തമായൊരു അനുഭവമായിരിക്കുമെന്ന് വിശ്വസിക്കുന്നു.

Aradhya Ann

ആദ്യ സിനിമ


എല്ലാവരേയും പോലെ ഞാനും സിനിമയില്‍ മുഖം കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പഠനശേഷം മോഡലിംഗും പരസ്യങ്ങളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ മുതല്‍ സിനിമയില്‍ ഒരു അവസരത്തിന് വേണ്ടി ശ്രമിക്കുന്നന്നതാണ്.

സുഹൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനാണ് എന്നെ ഷാഫി സാറിന് പരിചയപ്പെടുത്തുന്നത്. ഓഡീഷനില്‍ പങ്കെടുത്തു, സെലക്ടായി. അങ്ങനെയാണ് ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്.

തമിഴ് പെണ്‍കൊടി


ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം വണ്ണം കുറയ്ക്കാന്‍ വേണ്ടി ഞാന്‍ ചെറിയൊരു ബ്രേക്കെടുത്തിരുന്നു. അതിനുശേഷം ഫോട്ടോസൊക്കെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ഫോട്ടോ കണ്ടിഷ്ടപ്പെട്ടിട്ടാണ് ജീവ നായകനായ തമിഴ് ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്.
എനിക്ക് അത്യാവശ്യം തമിഴൊക്കെ അറിയാമായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നമൊന്നും തോന്നിയില്ല.

കുടുംബം


എറണാകുളത്താണ് വീട്. പഠനമൊക്കെ അവിടെയായിരുന്നു. അച്ഛന്‍ ജോസഫ് അമ്മ മേരി, ചേട്ടന്‍ ജെറിന്‍. അച്ഛനും ചേട്ടനും കോണ്‍ട്രാക്‌ടേഴ്സാണ്. അമ്മ ഹൈക്കോടതിയില്‍ ജോലി ചെയ്യുന്നു.

അശ്വതി അശോക്

Ads by Google
Thursday 20 Jun 2019 01.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW