Thursday, June 20, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 11.29 AM

'ചാനല്‍ പരിപാടിക്കിടെ വീണു, ഏഴ് മാസം ചികിത്സയിലായിരുന്നു; ഞാന്‍ ജീവനെ പോലെ കൊണ്ടു നടന്ന ചില സഹപ്രവര്‍ത്തകര്‍ എനിക്കെതിരെ കണ്ണില്‍ ചോരയില്ലാത്ത ആ പ്രചരണവും നടത്തി'; നടി സിനി പറയുന്നു

actress sini varghese

ഒരുകാലത്ത് സീരിയലുകളിലും കോമഡി ഷോകളിലും നിറഞ്ഞ് നിന്ന താരമാണ് സിനി വര്‍ഗീസ്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴും താരം തിളങ്ങുകയാണ്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിയുടെ വെളിപ്പെടുത്തല്‍.

സിനി പറഞ്ഞതിങ്ങനെ;

''സീരിയല്‍ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീല്‍ഡിലേക്കു വന്ന ആളല്ല ഞാന്‍. മൂന്നാം വയസ്സു മുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തില്‍ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയല്‍ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയല്‍. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകന്‍. പിന്നീട്, കൈനിറയെ സീരിയലുകള്‍ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര - സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാന്‍ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അല്‍പ്പം കൂടി എനിക്ക്.

പിന്നെ, തൈറോയ്ഡിന്റെ പ്രശ്‌നവും. ഈ സമയത്താണ് എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍, അതും ഞാന്‍ ജീവനെ പോലെ കൊണ്ടു നടന്നവര്‍ എനിക്കെതിരെ കണ്ണില്‍ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാന്‍ അഭിനയം നിര്‍ത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാന്‍ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങള്‍ പോലും കിട്ടാതെയായി. കാരണം ഞാന്‍ അഭിനയം നിര്‍ത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കള്‍ തന്നെ ആണല്ലോ...!

ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങള്‍ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാര്‍ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്. ആ ചാനലിന്റെ ഒരു ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയില്‍ ഞാന്‍ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വര്‍ഷത്തോളം ചികില്‍സയില്‍ തുടര്‍ന്നു.

ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോണ്‍ കോള്‍ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികള്‍ക്കും ഒരു ഡിസ്‌പൊസിബിള്‍ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ''

സ്‌പൈഡര്‍ ഹൗസ് എന്ന സിനിമയിലൂടെ നായികയായാണ് വെള്ളിത്തിരയില്‍ സിനി അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ജേര്‍ണി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് നിരവധി സീരിയലുകളില്‍ സിനി വേഷമിട്ടു.

Ads by Google
Thursday 20 Jun 2019 11.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW