Thursday, June 20, 2019 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 11.00 AM

വിവഹ ശേഷം ഏറെ അവസരങ്ങള്‍ കുറഞ്ഞു; സാമന്ത പറയുന്നു

actress samantha

തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും 2017ലാണ് വിവാഹിതരാകുന്നത്. വിവാഹ ശേഷം താരം ഇനി അഭിനയിക്കുമോ എന്നായിരുന്നു ഏവരുടെയും ചോദ്യം. താരം സിനിമയില്‍ തിരിച്ചെത്തി മറുപടിയും കൊടുത്തു. എന്നാല്‍ വിവാഹ ശേഷം തനിക്ക് ഏറെ അവസരങ്ങള്‍ കുറഞ്ഞെന്നാണ് സാമന്ത പറയുന്നത്. വിവാഹത്തിന് മുമ്പ് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവ് ഓഫറുകളാണ് തനിക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.ത്.

'വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അത് റിലീസ് ചെയ്തത് എന്റെ വിവാഹ ശേഷവും. അവ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല.'സാമന്ത പറഞ്ഞു.

എന്തുകൊണ്ടാണ് തന്നെ നേരത്തെ സമീപിച്ചിരുന്ന സംവിധായകരൊന്നും ഇപ്പോള്‍ സമീപിക്കാത്തത് എന്നതിനും താരം രസകരമായ മറുപടിയാണ് നല്‍കുന്നത്. 'വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ സിനിമയില്‍ എന്നെ വച്ച് ഇനി എന്തുചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത്'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW