Thursday, June 20, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 10.12 AM

ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചു കൊടുത്തു, യുവതിക്ക് കിട്ടാന്‍ പോകുന്നത് മുട്ടന്‍ പണി

call recording

ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചു കൊടുത്ത സംഭവത്തില്‍ ഭാര്യയ്ക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ദര്‍. യുഎഇയിലാണ് സംഭവം. ഏഷ്യക്കാരിയായ യുവതി ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍ത്താവിന്റെ മാതാവിന് അയച്ചു കൊടുത്ത കേസ് പരാമര്‍ശിച്ചാണ് യുഎഇയിലെ നിയമ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇയില്‍ ടെലിഫോണ്‍ സംസാരം റെക്കോര്‍ഡ് ചെയ്താല്‍ ഒന്നര ലക്ഷം മുതല്‍ 5ലക്ഷം ദിര്‍ഹം വരെ പിഴയും 6മാസം വരെ തടവും ലഭിക്കാമെന്നാണ് നിയമവിദഗ്ദര്‍ വ്യക്തമാക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളും മൊബൈല്‍ വിളിക്കുന്നതു റിക്കോര്‍ഡ് ചെയ്യുന്നതു വരെ യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റമാണ്. ഇന്റര്‍നെറ്റ്, സമൂഹ മാധ്യമങ്ങള്‍ വഴി റെക്കോര്‍ഡ് ചെയ്തവ പ്രചരിപ്പിക്കുന്നവര്‍ രണ്ട് കേസുകളില്‍ ശിക്ഷ നേരിടേണ്ടി വരും. കേസുകളുടെയോ മറ്റോ ആവശ്യത്തിനു ദൃശ്യ, ശ്രാവ്യ ക്ലിപ്പുകള്‍ എടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതിയും ആവശ്യമാണ്.

അതേസമയം, വ്യക്തിയെ അറിയിച്ച ശേഷം ശബ്ദം റിക്കോര്‍ഡ് ചെയ്യുന്നതു തെറ്റല്ല. 2012ലെ ഐടി നിയമം അഞ്ചാം നമ്പര്‍ പ്രകാരമാണ് നിയമ ലംഘനത്തിനുള്ള ശിക്ഷ. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന കേസിന്റെ പരിധിയില്‍ സംഭാഷണം ചോര്‍ത്തുക, സംഭാഷണങ്ങള്‍ രേഖപ്പെടുത്തുക, പ്രചരിപ്പിക്കുക, ദൃശ്യ, ശ്രാവ്യ ശകലങ്ങള്‍ കൈമാറ്റം ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇ അഭിഭാഷക സമിതി തലവന്‍ സായിദ് അല്‍ ശാംസി അറിയിച്ചു.

Ads by Google
Thursday 20 Jun 2019 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW