Thursday, June 20, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 09.11 AM

സായി പല്ലവിയെക്കാള്‍ എനര്‍ജെറ്റിക്കായി റൗഡി ബേബിക്ക ചുവടുവെച്ച് വധു, വൈറലായി വിവാഹ വീഡിയോ

marriage video

വിവാഹം എത്രത്തോളം വേണമെങ്കിലും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ. സേവ് ദി ഡേറ്റ് മുതല്‍ വിവാഹ ശേഷമുള്ള വീഡിയോ വരെ എത്തി നില്‍ക്കുന്നു ആഘോഷങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു റൗഡി ബേബി വിവാഹാഘോഷമാണ്. സായ് പല്ലവിയും ധനുഷും ഗംഭീരമായി നൃത്തം ചെയ്ത റൗഡി ബേബി എന്ന ഗാനത്തിന് വരനും വധുവും തകര്‍ത്താണ് നൃത്തം ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശി അശ്വതിയുടേയും കോഴിക്കോടുകാരന്‍ അക്ഷയുടേയും റൗഡി ബേബി വീഡിയോയാണ് വൈറലായിരിക്കുന്നത്. വിവാഹത്തിനിടയിലും ഔട്ട്ഡോര്‍ ഷൂട്ടിലുമെല്ലാം ഗംഭീര നൃത്തമാണ് വധു-വരന്മാരും ബന്ധുക്കളും ചെയ്യുന്നത്. വിവാഹത്തിന് ശേഷമുള്ള പാര്‍ട്ടിയിലും വധുവും വരനും ഗംഭീര നൃത്തമാണ് ചെയ്യുന്നത്. പാര്‍ട്ടിയില്‍ കോടി ജന്മങ്ങളായ്...എന്ന ഗാനത്തിനാണ് ഇവര്‍ ചുവട് വെയ്ക്കുന്നത്. ചാലക്കുടിയിലുള്ള പിക്സ് ലാന്‍ഡ് വെഡ്ഡിംങ്സാണ് ഈ മനോഹരവീഡിയോ ഒരുക്കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW