Thursday, June 20, 2019 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.50 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

പി.ജി. ഏകജാലക പ്രവേശനം: എസ്‌.സി./എസ്‌.ടി. പ്രത്യേക അലോട്‌മെന്റ്‌ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്‌ പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സ്‌പെഷല്‍ അലോട്‌മെന്റ്‌ നടത്തും. ഇതിനായി ഇന്നുകൂടി പുതുതായി ഓപ്‌ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കുമടക്കം എല്ലാ എസ്‌.സി. /എസ്‌.ടി. അപേക്ഷകര്‍ക്കുമായാണ്‌ സ്‌പെഷല്‍ അലോട്ട്‌മെന്റ്‌. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസടയ്‌ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌ വേഡും ഉപയോഗിച്ച്‌ www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ക്ല ിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുക്കാം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്താം, പുതിയ ഓപ്‌ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക്‌ ഫീസടച്ച്‌ സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കാം. സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷന്‍ നല്‍കണം. ഓപ്‌ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്‌ഷനുകളുടെയോ പ്രിന്റ്‌ ഔട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
സ്‌പെഷല്‍ അലോട്‌മെന്റ്‌ ലിസ്‌റ്റ് 22നു പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്‌മന്റ്‌ സ്‌പോട്‌ അലോട്‌മെന്റല്ല. മുന്‍ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്‌/കമ്മ്യൂണിറ്റി മെറിറ്റ്‌/സ്‌പോര്‍ട്‌സ്‌/കള്‍ച്ചറല്‍/പി ഡി ക്വാട്ടകളിലേക്ക്‌ സ്‌ഥിരപ്രവേശം നേടിയ എസ്‌.സി/എസ്‌.റ്റി. വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേക അലോട്‌മെന്റിലൂടെ വീണ്ടും ഓപ്‌ഷനുകള്‍ നല്‍കുകയും അലോട്‌മെന്റ്‌ ലഭിക്കുകയും ചെയ്‌താല്‍ പുതുതായി അലോട്‌മെന്റ്‌ ലഭിക്കുന്ന ഓപ്‌ഷനിലേക്ക്‌ നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്‌ഥിര പ്രവേശനം ലഭിച്ചവര്‍ പ്രത്യേക അലോട്‌മെന്റില്‍ പങ്കെടുക്കുമ്പോള്‍ ഓപ്‌ഷന്‍ നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ബിരുദ ഏകജാലകം: മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങളുമായി 22ന്‌ വൈകീട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 22നകം ഫീസടയ്‌ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും. കോളജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം.
മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനത്തിന്‌ അര്‍ഹരായവര്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ പ്രവേശനം നേടിയാല്‍ സര്‍വകലാശാല ഫീസിനു പുറമെ ട്യൂഷന്‍ഫീസ്‌ ഉള്‍പ്പെടെ കോളജുകളില്‍ അടച്ച്‌ പ്രവേശനം ഉറപ്പാക്കണം. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ താല്‍ക്കാലികമായി പ്രവേശനം നേടിയവര്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ തുടരുന്നില്ലെങ്കില്‍ അലോട്ട്‌മെന്റ്‌ റദ്ദാക്കും.
എസ്‌.സി./എസ്‌.ടി. വിഭാഗം ഒഴികെയുള്ളവര്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ 22ന്‌ മുമ്പ്‌ സ്‌ഥിരപ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ്‌ റദ്ദാകും. ഒന്നാം സെമസ്‌റ്റര്‍ ബിരുദക്ല ാസുകള്‍ 24ന്‌ ആരംഭിക്കും.

ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ ജൂലൈ ഒന്‍പതിന്‌ പ്രസിദ്ധീകരിക്കും

ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റിന്‌ ജൂലൈ അഞ്ചുമുതല്‍ ഏഴു വരെ പുതുതായി ഓപ്‌ഷന്‍ നല്‍കാം. ജൂലൈ ഏഴിന്‌ വൈകീട്ട്‌ അഞ്ചുവരെ ഓപ്‌ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ നടത്തും.
ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസടയ്‌ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്‌ 'അക്കൗണ്ട്‌ ക്രിയേഷന്‍' എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുക്കാം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കാം. ലോഗിന്‍ ചെയ്‌തശേഷം അപേക്ഷകന്‌ നേരത്തെ നല്‍കിയ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം. പുതുതായി ഓപ്‌ഷനുകള്‍ നല്‍കാം.
മുമ്പ്‌ അപേക്ഷ നല്‍കാത്തവര്‍ക്ക്‌ പുതുതായി ഫീസടച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്‌ഷന്‍ നല്‍കണം. ഓപ്‌ഷനുകള്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെയോ ഓപ്‌ഷനുകളുടെയോ പ്രിന്റൗട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ജൂലൈ അഞ്ചിന്‌ പ്രസിദ്ധീകരിക്കും. മുന്‍ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്‌/കമ്മ്യൂണിറ്റി മെറിറ്റ്‌/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ പി.ഡി. ക്വാട്ടകളിലേക്ക്‌ സ്‌ഥിരപ്രവേശനം നേടിയവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ വീണ്ടും ഓപ്‌ഷനുകള്‍ നല്‍കുകയും അലോട്‌മെന്റ്‌ ലഭിക്കുകയും ചെയ്‌താല്‍ പുതുതായി അലോട്‌മെന്റ്‌ ലഭിക്കുന്ന ഓപ്‌ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

ബി.എഡ്‌. പ്രവേശനം 26ന്‌

ട്രെയിനിങ്‌ കോളജുകളിലെ ദ്വിവത്സര ബി.എഡ്‌. പ്രോഗ്രാമുകളിലെ ഇന്റര്‍വ്യൂ/പ്രവേശനം 26ന്‌ നടത്താന്‍ പുതുക്കി നിശ്‌ചയിച്ചു. റാങ്ക്‌ ലിസ്‌റ്റ് 22ന്‌ പ്രസിദ്ധീകരിക്കും.

സിവില്‍ സര്‍വീസ്‌ പരിശീലനം; പ്രവേശന പരീക്ഷ 30ന്‌

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ പ്രിലിംസ്‌ കം മെയിന്‍സ്‌ ബാച്ചിലേക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി 23ന്‌ നടത്താനിരുന്ന പ്രവേശന പരീക്ഷ 30ലേക്ക്‌ മാറ്റി. പരീക്ഷകേന്ദ്രവും മറ്റു വിശദവിവരവും വിദ്യാര്‍ഥികളെ ഇമെയിലിലൂടെ അറിയിക്കും.

പ്രാക്‌ടിക്കല്‍ ഇന്ന്‌

നാലാം സെമസ്‌റ്റര്‍ ബി.എഫ്‌.ടി./ബി.എസ്‌സി. അപ്പാരല്‍ ആന്‍ഡ്‌ ഫാഷന്‍ ഡിസൈന്‍, സി.ബി.സി.എസ്‌.എസ്‌. (2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഇന്നുമുതല്‍ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (സി.ബി.സി.എസ്‌.എസ്‌.- 2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌)മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 21ന്‌ ആലുവ യു.സി. കോളജിലും 25ന്‌ ഇടപ്പള്ളി സ്‌റ്റാസിലും നടക്കും.
നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ്‌ (സി.എസ്‌.എസ്‌.-റഗുലര്‍/റീഅപ്പിയറന്‍സ്‌) ജൂണ്‍ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍/പ്ര?ജക്‌ട്/വൈവാവോസി 24, 25, 26 തീയതികളില്‍ അതത്‌ കോളജുകളില്‍ നടക്കും.
നാലാം സെമസ്‌റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്റ്‌ ഇലക്‌ട്രോണിക്‌സ്‌ (2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌-സി.ബി.സി.എസ്‌.എസ്‌.) മാര്‍ച്ച്‌ 2019 പരീക്ഷയുടെ പിറവം ബി.പി.സി. കോളജ്‌, മാറമ്പിള്ളി എം.ഇ.എസ്‌. കോളജ്‌ എന്നിവിടങ്ങളിലെ പ്രോഗ്രാമിങ്‌ ഇന്‍ സി. ലാബ്‌ മാറമ്പിള്ളി എം.ഇ.എസ്‌. കോളജിലും, പുതുപ്പള്ളി സി.എ.എസ്‌, കടുത്തുരുത്തി സി.എ.എസ്‌. എന്നിവിടങ്ങളിലെ പ്രോഗ്രാമിങ്‌ ഇന്‍ സി ലാബ്‌ പുതുപ്പള്ളി സി.എ. എസിലും 24ന്‌ നടക്കും. പിറവം ബി.പി.സി. കോളജ്‌, പെരുമ്പാവൂര്‍ ജയ്‌ ഭാരത്‌ കോളജ്‌, മാറമ്പിള്ളി എം.ഇ.എസ്‌. കോളജ്‌, രാജകുമാരി എന്‍.എസ്‌.എസ്‌. കോളജ്‌, പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജ്‌, ആലുവ യു.സി. കോളജ്‌, ഇടപ്പള്ളി സീപാസ്‌ എന്നീ കോളജുകളിലെ മൈക്രോപ്രോസസര്‍ ലാബ്‌ പെരുമ്പാവൂര്‍ ജയ്‌ ഭാരത്‌ കോളജിലും കടുത്തുരുത്തി സി.എ.എസ്‌., പുതുപ്പള്ളി സി.എ.എസ്‌., മല്ലപ്പള്ളി സി.എ.എസ്‌., കോന്നി എം.എം.എന്‍.എസ്‌. എന്നീ കോളജുകളിലെ മൈക്രോപ്രോസസര്‍ ലാബ്‌ പുതുപ്പള്ളി സി.എ.എസിലും 25ന്‌ നടക്കും.
അഞ്ചാം സെമസ്‌റ്റര്‍ ബി.എഫ്‌.ടി. (2013, 2014, 2015, 2016 അഡ്‌മിഷന്‍) സി.ബി.സി.എസ്‌.എസ്‌. പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 25ന്‌ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജില്‍ നടക്കും.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ എം.എസ്‌സി. രസതന്ത്ര പ്രോഗ്രാമില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്‌. യോഗ്യരായവര്‍ അസല്‍ രേഖകളുമായി 24ന്‌ രാവിലെ 10ന്‌ പഠനവകുപ്പില്‍ എത്തണം. ഫോണ്‍: 0481-2731036.

കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ്‌; പ്ര?ഫോര്‍മ നല്‍കണം

2018-19 അധ്യയന വര്‍ഷത്തെ കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങളും ഫോട്ടോയുമടങ്ങിയ നിര്‍ദ്ദിഷ്‌ട പ്ര?ഫോര്‍മ നല്‍കാത്ത അഫിലിയേറ്റഡ്‌ കോളജുകള്‍ അവ നല്‍കണം. പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ 30ന്‌ മുമ്പായി സര്‍വകലാശാല ഇലക്ഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കണം. പുതുക്കിയ മാതൃകാ പ്ര?ഫോര്‍മ വെബ്‌സൈറ്റില്‍ ലഭിക്കും.

സഹകരണ ബാങ്ക്‌ക്ല ര്‍ക്ക്‌ പരീക്ഷ പരിശീലനം

ബി.കോം (കോ-ഓപ്പറേഷന്‍), ജെ.ഡി.സി., എച്ച്‌.ഡി.സി. യോഗ്യതയുള്ളവര്‍ക്ക്‌ സഹകരണ സംഘങ്ങളിലെ ജൂനിയര്‍ക്ല ര്‍ക്ക്‌ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി കോ-ഓപ്പറേറ്റീവ്‌ സര്‍വീസ്‌ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ നടത്തുന്ന പരീക്ഷയ്‌ക്കുള്ള തീവ്ര പരിശീലന പരിപാടി മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്നു. സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദവിവരത്തിന്‌ 0481-2731025 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

Ads by Google
Thursday 20 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW