Thursday, June 20, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.40 AM

ബൈക്ക്‌ മോഷണം ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി

uploads/news/2019/06/316127/c6.jpg

കുറവിലങ്ങാട്‌: കോഴാ കൊല്ലക്കോട്‌ ഭാഗത്തെ ബൈക്ക്‌ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി. കടപ്പൂര്‍ കാരിപ്പടം ആല്‍ബിന്‍ ഷാജി (18) ആണ്‌ അറസ്‌റ്റിലായത്‌. കോഴാ കൊല്ലക്കോട്‌ ഭാഗത്ത്‌ മോഷണത്തിനെത്തിയ പിണ്ടിപ്പുഴ പെരുവേലില്‍ അലക്‌സിന്റെ മകന്‍ സിജോ (18), പിണ്ടിപ്പുഴ കൊല്ലാറത്ത്‌ ബിനോയിയുടെ മകന്‍ ചാള്‍സ്‌ (19) എന്നിവരെ ചൊവ്വാഴ്‌ച പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി കുറവിലങ്ങാട്‌ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ആല്‍ബിന്‍ പിടിയിലായത്‌. സംഘത്തിലെ മുഖ്യപ്രതി ഒളിവിലാണ്‌. പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പേരുള്‍പ്പടെ മൂന്ന്‌ പേര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. കുറവിലങ്ങാട്‌ എക്‌സൈസ്‌ സംഘത്തിനുനേരെ കാണക്കാരിയില്‍ ആക്രമണം നടത്തി പ്രതികളെ രക്ഷപ്പെടുത്തിയ ഗുണ്ടാ സംഘവുമായി പിടിയിലായവര്‍ക്ക്‌ ബന്ധമുണ്ടെന്നാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്ന വിവരം. ആഡംബര ജീവിതത്തിനായി വാഹനങ്ങള്‍ മോഷ്‌ടിച്ച്‌ വില്‍പന നടത്തുകയാണ്‌ ഇവരുടെ പതിവ്‌. കഴിഞ്ഞ ഒന്നിന്‌ രാത്രി കോഴാ കടമ്പഞ്ചിറ ജോസഫിന്റെ സ്‌കൂട്ടര്‍ മോഷ്‌ടിച്ച സംഘം രണ്ട്‌ ദിവസത്തിനുശേഷം സമീപവാസിയായ കൊല്ലക്കോട്‌ ഉല്ലാസിന്റെ ബൈക്കും കവര്‍ച്ച ചെയ്യുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിയില്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിനിടയിലാണ്‌ നാട്ടുകാരുടെ പിടിയിലാവുന്നത്‌. തിങ്കളാഴ്‌ച രാത്രി കോഴായില്‍ സംഘമെത്തിയത്‌ ഏറ്റുമാനൂരില്‍ നിന്ന്‌ മോഷ്‌ടിച്ച ബൈക്കിലാണ്‌. കോഴായില്‍ നിന്നും മോഷ്‌ടിച്ച ബൈക്കും സ്‌കൂട്ടറും ഏറ്റുമാനൂരിലെ സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന്‌ പിടിയിലായവര്‍ മൊഴി നല്‍കിയെങ്കിലും ബൈക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂരില്‍ ജോലി ചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്റെ സഹോദരന്റെ ബൈക്ക്‌ സംഘം കവര്‍ച്ച ചെയ്‌തതായി സൂചന ലഭിച്ചിട്ടുണ്ട്‌. കുറവിലങ്ങാട്‌ സി.ഐ കുമാര്‍, എസ്‌.ഐ ടി.എന്‍ ദീപു, അഡീഷണല്‍ എസ്‌.ഐ സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

Ads by Google
Thursday 20 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW