Thursday, June 20, 2019 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.40 AM

എ.ടി.എമ്മില്‍ നിന്ന്‌ പണം അപഹരിക്കാന്‍ ശ്രമം: രണ്ട്‌ രാജസ്‌ഥാന്‍ സ്വദേശികള്‍ പിടിയില്‍

uploads/news/2019/06/316126/c4.jpg

മട്ടാഞ്ചേരി: എസ്‌.ബി.ഐ. കല്‍വത്തി ശാഖയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മില്‍ നിന്ന്‌ പണം അപഹരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രാജസ്‌ഥാന്‍ സ്വദേശികളായ രണ്ട്‌ പേര്‍ മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി. രാജസ്‌ഥാന്‍ ഹരിയാനാ ബോര്‍ഡറില്‍ പല്‍വാല്‍ ജില്ലയില്‍ റിയാജ്‌ ഖാന്‍(27), അമിന്‍ ഖാന്‍(38)എന്നിവരെയാണ്‌ മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി.എസ്‌.നവാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. ഇന്നലെ രാവിലെ പത്ത്‌ മണിയോടെയാണ്‌ സംഭവം. എ.ടി.എമ്മിനകത്ത്‌ കയറിയ ഇരുവരും സി.സി.ടി.വി ക്യാമറ മറച്ച്‌ പിടിച്ചത്‌ ബാങ്കിലെ മോണിറ്ററില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്ന ജീവനക്കാരി കാണുകയും വിവരം മാനേജരെ അറിയിക്കുകയായിരുന്നു. ഇരുവരുടേയും പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്നീട്‌ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ പിടികൂടി. ഇവരുടെ ബന്ധുക്കള്‍ വഴി ഇവരുടെ അക്കൗണ്ടിലേക്ക്‌ പണം നിക്ഷേപിക്കുകയും എ.ടി.എം കാര്‍ഡ്‌ വഴി പണം പിന്‍വലിച്ച്‌ മുഴുവന്‍ പണം എടുക്കാതെ കുറച്ച്‌ പണം യന്ത്രത്തില്‍ തന്നെ വെയ്‌ക്കുമെന്നും ബാക്കി തുക യന്ത്രത്തിനകത്തേക്ക്‌ തിരികെ പോകുമ്പോള്‍ പണം ലഭിച്ചില്ലെന്ന സന്ദേശം വരികയും ഇതുവഴി ബാങ്കിനെ കബളിപ്പിച്ച്‌ പണം തട്ടുകയുമാണ്‌ രീതിയെന്ന്‌ ചോദ്യംചെയ്യലില്‍ പ്രതികള്‍ വ്യക്‌തമാക്കിയതായി പോലീസ്‌ പറഞ്ഞു. എന്നാല്‍ ഇത്‌ വിണ്‍കോണ്‍ എന്ന യന്ത്രത്തില്‍ മാത്രമേ ലഭിക്കൂയെന്നും മറ്റ്‌ എ.ടി.എമ്മില്‍ കിട്ടില്ലന്നും പ്രതികള്‍ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. തങ്ങളുടെ എ.ടി.എമ്മില്‍ നിന്ന്‌ ഇത്തരത്തില്‍ പണം തട്ടാന്‍ കഴിയില്ലന്ന്‌ ബാങ്ക്‌ അധികൃതര്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. കേരളം തമിഴ്‌നാട്‌ എന്നിവടങ്ങളില്‍ പത്തോളം എ.ടി.എമ്മുകളില്‍ നിന്ന്‌ ഇത്തരത്തില്‍ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്ന്‌ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി സി.ഐ. വി.എസ്‌.നവാസ്‌ പറഞ്ഞു.

Ads by Google
Thursday 20 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW