Thursday, June 20, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.35 AM

ബിനോയ്‌ മൂന്നു ദിവസത്തിനകം ഹാജരാകണമെന്നു മുംബൈ പോലീസ്‌

uploads/news/2019/06/316117/k3.jpg

കണ്ണൂര്‍/മുബൈ: ലൈംഗികചൂഷണപരാതിയില്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരാകണമെന്നു ബിനോയ്‌ കോടിയേരിയോട്‌ മഹാരാഷ്‌ട്രാ പോലീസ്‌ ആവശ്യപ്പെട്ടു. അന്ധേരിയിലെ ഓശിവര പോലീസ്‌ സ്‌റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്‌. മുംബൈയില്‍നിന്നുള്ള രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇന്നലെ കണ്ണൂരിലെത്തി. ഇവര്‍ കണ്ണൂര്‍ എസ്‌.പിയുമായി കൂടിക്കാഴ്‌ച നടത്തി.
ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത മുംബൈ ഓഷിവാര സ്‌റ്റേഷനിലെ എസ്‌.ഐമാരായ വിനായക്‌ ജാദവ്‌, ദയാനന്ദ്‌ പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്‌. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത്‌ കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്‌. ഈ വിലാസം തേടിയാണ്‌ മുംബൈ പോലീസ്‌ സംഘം എത്തിയത്‌. ബ്ലാക്‌മെയിലിങ്‌ ശ്രമം ആരോപിച്ച്‌ യുവതിക്കെതിരേ ബിനോയ്‌ കണ്ണൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ഇവര്‍ ശേഖരിച്ചു. ഈ പരാതിയില്‍ കേരളാ പോലീസ്‌ കേസെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന സംഭവമല്ലാത്തതിനാലാണു നടപടി വൈകുന്നതെന്നാണു പോലീസിന്റെ വിശദീകരണം.
ഇവരുവരും തമ്മില്‍ 2015 വരെ പ്രശ്‌നങ്ങളില്ലായിരുന്നെന്നു വ്യക്‌തമായതായി മുംബൈ പോലീസ്‌ വക്‌താവ്‌ മഞ്‌ജുനാഥ്‌ സിംഗേ അറിയിച്ചു. ഇതിനു തെളിവായി ചിത്രങ്ങളും മറ്റു രേഖകളും യുവതി സമര്‍പ്പിച്ചിട്ടുണ്ട്‌. ബിനോയ്‌ മുംബൈയില്‍ യുവതി സന്ദര്‍ശിക്കുന്നത്‌ നിലച്ചതും സാമ്പത്തിക സഹായം നിര്‍ത്തിവച്ചതുമാണു തര്‍ക്കത്തിലേക്കു നയിച്ചത്‌. അന്വേഷണവുമായി ബിനോയ്‌ സഹകരിക്കുമെന്നാണു പ്രതീക്ഷ. ലുക്കൗട്ട്‌ നോട്ടീസ്‌ അടക്കമുള്ള കാര്യങ്ങള്‍ പിന്നീടാണു പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍വച്ചു പരിചയപ്പെട്ട തന്നെ ബിനോയ്‌ വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണു യുവതിയുടെ പരാതി. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരു കുട്ടിയുണ്ടെന്നും ദുബായില്‍ ബാര്‍ നര്‍ത്തകിയായിരുന്ന യുവതി പറയുന്നു.

Ads by Google
Thursday 20 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW