Wednesday, June 19, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 04.17 PM

പൊരിച്ച മീനിലെ വിവേചനം റിമ പറയുമ്പോള്‍ ഓഹോ.. ആമീര്‍ഖാന്‍ പറയുമ്പോള്‍ ആഹാ

Rima kallingal, t Aamir khan,

പലവീടുകളിലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ച് നടി റിമകല്ലിങ്കല്‍ മുന്‍പ് തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തന്റെ ജീവിതത്തിലെ ഒരു അനുഭവം എടുത്ത് തുറന്നു പറഞ്ഞുകൊണ്ട് സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേര്‍തിരിവിനെ കുറിച്ച് റിമ പറഞ്ഞപ്പോള്‍ അത് ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്തു.

കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരനു പൊരിച്ച മീന്‍ കഷ്ണം കൊടുത്ത് സംഭവമാണ് താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റായി എന്നതിനു ഉദാഹരണമായി റിമ ഒരു വേദിയില്‍ പറഞ്ഞത്. ഇതോടെ പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റ് ആയ റിമയെ കൊന്ന് കൊല വിളിച്ചു ട്രോളന്മാര്‍. എന്നാല്‍ റിമ പറഞ്ഞ 'ഇത്ര നിസാരമായ' കാര്യം അത്ര നിസാരമല്ല എന്നുള്ളത് തന്നെയാണ് വാസ്തവം. സ്വന്തം വീട്ടിലെ ഊണുമേശയില്‍ പോലും വിവേചനം അനുഭവിച്ച, അനുഭവിക്കുന്ന പെണ്‍കുട്ടി ഈ സമൂഹത്തിലെ നേര്‍ക്കാഴ്ചയാണ്.

ഏറെ ഗുരുതരമായ ഈ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വെറും 10 സെക്കന്‍ണ്ട് മാത്രം ദൈര്‍ഘ്യമുള്ള സാമൂഹിക പ്രസക്തിയുള്ള ഈ കൊച്ചു ചിത്രം തയ്യാറാക്കിയത് ബോളിവുഡ് നടന്‍ ആമീര്‍ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ്.

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും അവയെ തുടക്കത്തിലെ തന്നെ എങ്ങനെ ഇല്ലാതാക്കണമെന്നുംമാണ് ഈ കൊച്ചു ചിത്രത്തിലൂടെ പറയുന്നത്. മീല്‍ പൊരിച്ചത് എന്ന ക്യാപ്ഷ്യനോടെ റിമയും പര്‍വ്വതി, ആഷിഖ് അബു തുടങ്ങിയവരും പരസ്യം പങ്കുവെച്ചിട്ടുണ്ട്്. കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നാണ് ആരാധകര്‍ റിമയുടെ പോസ്റ്റിനു നല്‍കുന്ന കമന്റ്,

Ads by Google
Ads by Google
Loading...
TRENDING NOW