Wednesday, June 19, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 04.20 PM

റെനോ ട്രൈബര്‍ ടീസര്‍ പുറത്ത്; ട്രൈബര്‍ നാളെ അവതരിക്കും

renault triber teaser out

റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ട്രൈബറിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. ട്രൈബറിന്റെ ഏകദേശ രൂപം വ്യക്തമാക്കുന്നതാണ് ടീസര്‍ ചിത്രം. റെനോ ട്രൈബര്‍ എംപിവി നാളെയാണ് ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്യുന്നത്.

ടീസര്‍ പ്രകാരം മുന്‍ഭാഗത്ത് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട് ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ ദൃശ്യമാകുന്നതാണ് ടീസര്‍ ചിത്രം. ക്വിഡ് ഉപയോഗിക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച വേര്‍ഷനിലാണ് ട്രൈബര്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യയില്‍ റെനോയുടെ ക്വിഡിനും എസ്‌യുവികള്‍ക്കുമിടയിലായിരിക്കും ട്രൈബറിന് സ്ഥാനം.നാല് മീറ്ററില്‍ താഴെ നീളമുള്ള ട്രൈബര്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലുമെത്തും.

റെനോ ട്രൈബര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ മെച്ചപ്പെട്ട ക്രാഷ് ടെസ്റ്റ് ശേഷിയും കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും ഉണ്ടായിരിക്കും. ഈ വര്‍ഷം ഒക്‌റ്റോബറില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ നിബന്ധനകള്‍ പാലിക്കാന്‍ റെനോ ട്രൈബറിന് കഴിയും. ഇബിഡി സഹിതം എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് എന്നീ സുരക്ഷാ ഫീച്ചറുകളാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്.

സെവന്‍ സീറ്റര്‍ മോഡലായിരിക്കും ട്രൈബര്‍. മെക്കാനിക്കല്‍ ഫീച്ചേഴ്സ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളൂ. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയും. നീളമേറിയ വീല്‍ബേസ്, നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍ എന്നിവ റെനോ ട്രൈബറിന്റെ പ്രത്യേകതകളാണ്.

Ads by Google
Ads by Google
Loading...
TRENDING NOW