Wednesday, June 19, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 03.00 PM

ജാതകത്തിലെ 'ചൊവ്വ' യെ അറിയുക

Chovva Dosham

ചൊവ്വദോഷം സ്ത്രീകളെ മാത്രമേ ബാധിക്കുകയുള്ളുവെന്ന വിശ്വാസം ശരിയല്ല. പുരുഷജാതകത്തിനും ബാധകമാണ്. സ്ത്രീക്കും പുരുഷനും ചിലപ്പോള്‍ കഠിനമായ ഫലം ചെയ്യും. എന്നാല്‍ അജ്ഞത മൂലം പലരും ചൊവ്വ ദോഷം പറഞ്ഞ് പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നുമുണ്ട്.

സ്ത്രീ ജാതകം ശരിക്കും വിശകലനം ചെയ്ത് ശേഷം മാത്രമേ ചൊവ്വദോഷം സ്ഥിരീകരിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം ഒരു കുടുംബജീവിതം തകരാറിലാകും. അതോടൊപ്പം ജ്യോതിഷന്റെ കുടുംബവും സന്താനങ്ങളും ദുരിതമനുഭവിക്കുകയും ചെയ്യും.

ഊര്‍ജ്ജസ്വലതയുടെ കാരകനാണ് ചൊവ്വ. ധൈര്യം, വീര്യം, ബുദ്ധി, ഉന്മേഷം ഇവയെല്ലാം നല്‍കുന്നതും അകത്തുള്ള വീര്യത്തെ പുറത്തുകൊണ്ടുവരുന്നതും. സ്ത്രീകളുടെ ആര്‍ത്തവകാരകനും അദ്ദേഹം തന്നെയാണ്. ഒരാളുടെ ജാതകത്തില്‍ ലഗ്നം മുതല്‍ 12 രാശികളിലായി ചൊവ്വ നിന്നാലുള്ള സാമാന്യഫലം ചിന്തിക്കാം.

ചൊവ്വ ലഗ്നത്തില്‍ നിന്നാല്‍: -
മുന്‍കോപി, നല്ല മനഃശക്തി. രണ്ടാം ഭാവത്തില്‍ നിന്നാല്‍: കുടുംബം ചിന്നിച്ചിതറും. ദുരിതം, സാമ്പത്തിക ബുദ്ധിമുട്ട്, കേസുകളില്‍ കുടുങ്ങും, ശത്രുദോഷം.

മൂന്നില്‍ നിന്നാല്‍: -
ആര്‍ഭാടജീവിതം, ആരോഗ്യവാന്‍, സഹോദരങ്ങളുമായി ഇടച്ചില്‍.

നാലില്‍ നിന്നാല്‍: -
ആരോഗ്യനില വഷളാകും. മാതാപിതാക്കള്‍ക്ക് രോഗാവസ്ഥ.

അഞ്ചില്‍ നിന്നാല്‍: -
ജീവിതം ക്രമീകരണമില്ലാതെ വരും. ആര്‍ക്ക് എന്ത് സഹായം ചെയ്താലും പ്രതിഫലം നിന്ദ മാത്രമായിരിക്കും.

ആറില്‍ നിന്നാല്‍: -
കുടുംബജീവിതം താറുമാറാകും. ഭാര്യയും കുഞ്ഞുങ്ങളുമായി യോജിച്ചു പോകില്ല. ഏതു ജോലി ചെയ്താലും നഷ്ടം മാത്രം ഫലം.

എട്ടില്‍ ചൊവ്വ നിന്നാല്‍: -
സല്‍ഫലങ്ങള്‍ ഉണ്ടാവുകയില്ല. കുടുത്ത രോഗങ്ങള്‍ വന്ന് കഷ്ടതയിലാകും. ദുഃശീലങ്ങള്‍ ഉണ്ടാകും. പരിശ്രമങ്ങള്‍ പരാജയപ്പെടും. സ്ത്രീജാതകത്തിലാണെങ്കില്‍ വൈധവ്യം ഫലം.

9-ല്‍ ചൊവ്വ: -
നല്ല വിദ്യാഭ്യാസം, വിവാഹശേഷം ഭാര്യാ സഹോദരന് ദുരിതം.

10-ലെ ചൊവ്വ: -
ശ്രേഷ്ഠമായ ഫലം തരും. ഉത്തമയായ ഭാര്യമൂലം നല്ല ജീവിതം, ബന്ധുമിത്രാദി സഹകരണം ഉണ്ടാകും.

12-ല്‍ ചൊവ്വ: -
നിന്നാല്‍ വളരെ വിപരീതമായ ഫലം അനുഭവിക്കും. അപവാദങ്ങള്‍ പ്രചരിക്കും. കാരാഗ്രഹവാസം.
എന്നാല്‍ ചൊവ്വ പ്രത്യേക രാശികളില്‍ നിന്നാല്‍ ദോഷഫലമുണ്ടാവില്ലെന്നും അറിഞ്ഞിരിക്കണം.

വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ജാതകപ്പൊരുത്തം നോക്കിയശേഷം മാത്രം നക്ഷത്രപ്പെരുത്തം നോക്കുവാന്‍ പാടുള്ളൂ.

സ്ത്രീയുടെ 7, 8 എന്നീ രാശികളില്‍ പാപന്‍ നില്‍ക്കുന്നതു കൊണ്ടുമാത്രം ചൊവ്വ ദോഷമാകുകയില്ല. കുജന്റെ സ്ഥാനം, ഭാവം ഇവയെല്ലാം ചിന്തിച്ച് ദോഷമുണ്ടെന്ന് ഉറപ്പുവരുത്തണം. ദോഷം ഉണ്ടെന്നുറപ്പായാല്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്ത് വിവാഹം യോജിപ്പിച്ച് കൊടുക്കാനും പാടില്ല. ദോഷമുള്ള ജാതകവും ഇല്ലാത്ത ജാതകവും തമ്മില്‍ ചേര്‍ത്താല്‍ വിവാഹം വേര്‍പെട്ടുപോകും. കലഹം വിട്ടുമാറുകയില്ല.

കുജേന്ദ വിധവബാല്ല്യേ എന്നതാണ് പ്രമാണം. മാതാപിതാക്കളോട് വെറുപ്പ്, വിട്ടുമാറാത്ത വയറുവേദന, ദോഷമില്ലാത്ത വ്യക്തി, സ്ഥിരം രോഗിയാകുക, തൊഴിലുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ടുപോകുക, ഇതെല്ലാമാണ് അനുഭവങ്ങള്‍.

സ്ത്രീയുടെ ജാതകത്തില്‍ ചൊവ്വയും കേതുവും കൂടി നിന്നാല്‍ രണ്ടു ചൊവ്വ ചെയ്യുന്ന ദോഷമാണ് ചെയ്യുക. വിവാഹം മുടക്കുന്ന ജാതകമാണ്. ചൊവ്വയും ശുക്രനുമായി ചേര്‍ന്നുനിന്നാല്‍
വ്യഭിചാരിണികളായ സ്ത്രീകളുടെ കൈയില്‍ അകപ്പെട്ട് ഭയന്ന് ജീവിക്കേണ്ടതായിവരും.

ജാകത്തില്‍ ചൊവ്വ ദോഷമായി കണ്ടാല്‍ ദുഷ്‌കര്‍മ്മമൊന്നും പ്രതിവിധിയായി കാണരുത്. ശുദ്ധവും നല്ല മന്ത്രങ്ങളാല്‍ സുബ്രഹ്മണ്യസ്വാമിയോ, ഭദ്രകാളിയേയോ, മനംനൊന്ത് ചെറിയ വഴിപാടുകള്‍ ചെയ്തും സ്വയം പ്രാര്‍ത്ഥിച്ചും ദോഷങ്ങള്‍ മാറ്റണം. വേഗം മനസ്സലിയുന്ന മൂര്‍ത്തിയാണ് സുബ്രഹ്മണ്യനെന്നറിയുക.

സ്ത്രീ ജാതകത്തിലായാലും പുരുഷ ജാതകത്തിലായാലും ചൊവ്വ കര്‍ക്കടകത്തില്‍ നിന്നാല്‍ നീചഭംഗരാജയോഗം സംഭവിക്കും. ഈ ഗ്രഹനില ഉള്ള സ്ത്രീ ദരിദ്രകുടുംബത്തില്‍ ജനിച്ച് ദുരിതങ്ങള്‍ അനുഭവിച്ചാലും സമ്പത്തും സല്‍സ്വഭാവമുള്ള വരെ ലഭിച്ച് സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കും. പൊതുവേ എട്ടില്‍ ചൊവ്വ നിന്നാല്‍ സല്‍ഫലങ്ങള്‍ ഉണ്ടാവുക വിഷമമാണ്. ജാതകന് കടുത്തരോഗങ്ങള്‍ പിടിപെടും.

കഷ്ടപ്പെടുവാന്‍ ഇടയുണ്ട്. ശത്രുക്കളില്‍നിന്നും പല ഉപദ്രവങ്ങളുമുണ്ടാകും. അനാവശ്യ പാഴ്‌ചെലവുകള്‍ ഉണ്ടാകും. പരിശ്രമമെല്ലാം പരാജയപ്പെടും. എല്ലാറ്റിനും പ്രതിവിധി കളങ്കമില്ലാത്ത പ്രാര്‍ത്ഥന മാത്രമാണ്. ഈശ്വരന്‍ നമ്മുടെ കൂടെയുണ്ടെന്ന് കണക്കാക്കി മുന്നോട്ട് പോകുക.

ജ്യോതിഷ ആചാര്യന്‍
കെ.എന്‍. ബാലകൃഷ്ണകൈമ്മള്‍ മൊ: 9495441529

Ads by Google
Ads by Google
Loading...
TRENDING NOW