Wednesday, June 19, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.12 PM

മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നിര്‍ദേശിച്ചു ; മുന്‍കൂര്‍ ജാമ്യത്തിന് ബിനോയ് യുടെ ശ്രമം

uploads/news/2019/06/315930/binoy-22.jpg

തിരുവനന്തപുരം: യുവതി ലൈംഗികാരോപണം ഉന്നയിച്ച കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പീഡന പരാതിയില്‍ കേസെടുത്തിട്ടുള്ള മുംബൈ ഓഷിവാര പോലീസ് നടപടി ആരംഭിച്ചതായും ബിനോയ് യുമായി ഫോണില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു ബന്ധപ്പെട്ടതായിട്ടുമാണ് വിവരം. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു യുവതിയും മറ്റു ചിലരും ചേര്‍ന്ന് കത്തയച്ചു ഭീഷണിപ്പെടുത്തിയെന്നു ബിനോയ് യും പരാതി നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ബിനോയിക്ക് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടും. സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടന്നേക്കും.

സംഭവം അറിയില്ലെന്നുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടു മാസം മുമ്പ് സിപിഎം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കുകയും ഇക്കാര്യം കേന്ദ്രം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ നേതാക്കളാരും തന്നെ വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണു കേന്ദ്രം നിലപാടെടുത്തത്. എന്നാല്‍ പ്രശ്‌നത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

അതേസമയം ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയുടെ വിഷയമായി ഇതിനെ മാറ്റാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാന രഹിതമാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കും. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നമല്ല ഇത്. പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മെഴ്‌സിക്കുട്ടിയമ്മ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Wednesday 19 Jun 2019 01.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW