Wednesday, June 19, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.07 PM

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ മൊബൈല്‍ ബൊണാന്‍സ സെയില്‍ ആരംഭിച്ചു

flipkart mobiles bonanza sale

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ മൊബൈല്‍ ബൊണാന്‍സ സെയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഡീലുകളും ഉള്‍പ്പെടുത്തിയുള്ള ഓഫറുകളുമായാണ് മൊബൈല്‍ ബൊണാന്‍സ സെയില്‍.

ആക്‌സിസ് ബാങ്കുവഴി പെയ്മന്റ് നടത്തിയാല്‍ വിലയില്‍ പത്ത് ശതമാനത്തിന്റെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇഎംഐ വഴി ഫോണ്‍ വങ്ങുന്നവര്‍ക്ക് 250 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും ഉണ്ടായിരിക്കും.

ഐ ഫോണ്‍, റെഡ്മി, നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികളുടെ മൊബൈല്‍ ഫോണുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. റെഡ്മിയുടെ നോട്ട് 6 പ്രോ 13,999 രൂപയ്ക്ക് ഫ്രിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാന്‍സാ സെയിലില്‍ ലഭിക്കും.

6 ജിബി റാമോടു കൂടിയ ഫോണിനാണ് ഈ വില. 2000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്. ഇതിന് പുറമെ ആക്‌സിസ് ബാങ്കിന്റെ പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഫ്‌ലിപ്പ്കാര്‍ട്ട് ബൊണാന്‍സാ സെയിലില്‍ അസ്യൂസ് 5Z 21,999 രൂപയ്ക്ക് കമ്പനി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ എത്തിയ ഫോണിന്റെ വില 29,999 രൂപ മുതലായിരുന്നു.

ഫ്‌ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാന്‍സയില്‍ ഒപ്പോയുടെ K1 13,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 4 ജിബി റാം + 64 ജിബി ഇന്റേണല്‍ മെമ്മറിയോടുകൂടിയ ഫോണിന്റെ യഥാര്‍ത്ഥ വില 16999 രൂപയായിരുന്നു.

ആപ്പിള്‍ ഐ ഫോണ്‍ എക്‌സ് വലിയ ഡിസ്‌ക്കൗണ്ടുകളോടെയാണ് ഫ്‌ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാന്‍സയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി മെമ്മറിയോട് കൂടിയ ഫോണ്‍ പ്രത്യേക സെയിലില്‍ 66,499 രൂപയ്ക്കാണ് ലഭിക്കുന്നത്.

സില്‍വര്‍- സപെയ്‌സ് ഗ്രേ കളറുകളോടെ 2017 ആപ്പിള്‍ ലോഞ്ച് ചെയ്ത ഫോണിന്റെ യഥാര്‍ത്ഥ വില 89000 രൂപയാണ്. 21000 രൂപ വരെ എക്‌സ്ചേഞ്ച് വാല്യു ലഭിക്കുന്ന ഫോണിന് ആക്‌സിസ് ബാങ്കിന്റെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും.

നോക്കിയയുടെ നോക്കിയ 6.1ഉം ഫ്‌ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാന്‍സയില്‍ ഡിസ്‌ക്കൗണ്ട് വിലയില്‍ ലഭിക്കും. മൂന്ന് ജിബി റാം + 32 ജിബി ഇന്രേണല്‍ മെമ്മറിയോട് കൂടിയ ഫോണ്‍ 6,999 രൂപയ്ക്ക് ലഭിക്കും.

കോപ്പര്‍ ബ്ലാക്ക് അയണ്‍ വൈറ്റ് കളറുകളിലാണ് ഫോണ്‍ ലഭിക്കുക. 5.5 ഇഞ്ച് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3,000 എംഎഎച്ചാണ്.

Ads by Google
Ads by Google
Loading...
TRENDING NOW