Wednesday, June 19, 2019 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.45 AM

ഐ.പി.സി. പ്രവര്‍ത്തനോദ്‌ഘാടനം : വലിയ ദര്‍ശനത്തിലേക്ക്‌ ഉയരാന്‍ ദൈവാത്മാവിനെ ഉള്‍ക്കൊള്ളണം: പാസ്‌റ്റര്‍ കെ.എം. ജോസഫ്‌

കുമ്പനാട്‌ (തിരുവല്ല): പ്രാര്‍ഥനയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവുമാണു സഭയ്‌ക്ക്‌ ഉത്തേജനമേകുന്നതെന്ന്‌ ഇന്ത്യ പെന്തക്കോസ്‌ത്‌ ദൈവസഭ(ഐ.പി.സി) സീനിയര്‍ ജനറല്‍ മിനിസ്‌റ്റര്‍ പാസ്‌റ്റര്‍ കെ.എം.ജോസഫ്‌ പറഞ്ഞു. സഭാ കേരള സ്‌റ്റേറ്റിന്റെ 2019-2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം ഹെബ്രോന്‍പുരത്ത്‌ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ സി.സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജീവിതവും ഉപദേശവും കാത്ത്‌ സൂക്ഷിച്ച്‌ സഭയുടെ ദൗത്യം നിറവേറ്റണമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ ജനറല്‍ സെക്രട്ടറി പാസ്‌റ്റര്‍ ഡോ.കെ.സി.ജോണ്‍ പറഞ്ഞു.
പാസ്‌റ്റര്‍ രാജു പൂവക്കാല സങ്കീര്‍ത്തനം വായിച്ചു. ജനറല്‍ ചാരിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പാസ്‌റ്റര്‍ ഡോ.ജോണ്‍ എസ്‌.മരത്തിനാല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. പാസ്‌റ്റര്‍ കെ.സി.തോമസ്‌, സെക്രട്ടറി പാസ്‌റ്റര്‍ ഷിബു നെടുവേലില്‍, ജോയിന്റ്‌ സെക്രട്ടറിമാരായ പാസ്‌റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ജി. കുഞ്ഞച്ചന്‍, ട്രഷറര്‍ പി.എം.ഫിലിപ്പ്‌, കുര്യന്‍ ജോസഫ്‌, വര്‍ക്കി ഏബ്രഹാം, ജോണ്‍ തോമസ്‌ ഏലിയാമ്മ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. പാസ്‌റ്റര്‍മാരായ ടി.എ.ചെറിയാന്‍, പി.എ.മാത്യു, ഏബ്രഹാം ജോര്‍ജ്‌, വി.എ.സണ്ണി, ജോണ്‍ റിച്ചാര്‍ഡ്‌, എം.പി.ജോര്‍ജ്‌കുട്ടി എന്നിവര്‍ പ്രാര്‍ഥന നയിച്ചു.

വിവിധ ജില്ലകളില്‍നിന്നുള്ള സഭാ കൗണ്‍സില്‍ അംഗങ്ങള്‍:

പത്തനംതിട്ട

പാസ്‌റ്റര്‍മാര്‍: രാജു പൂവക്കാല, സി.സി.ഏബ്രഹാം, ഷിബു നെടുവേലില്‍, ഫിലിപ്പ്‌ പി.തോമസ്‌, സാംകുട്ടി ജോണ്‍ ചിറ്റാര്‍, സാംകുട്ടി ചാക്കോ നിലമ്പൂര്‍, സാം പനച്ചയില്‍, ബെന്‍സണ്‍ തോമസ്‌, ജോണ്‍ ജോര്‍ജ്‌, സാം പി. ജോസഫ്‌ , ബാബു തലവടി, വിശ്വാസികള്‍: അജി ഏബ്രഹാം, ജോജി ഐപ്പ്‌ മാത്യൂസ്‌, ഷാജി മേമേന, ബാബു മാത്യു, ബിനോയി ഇടക്കല്ലൂര്‍, മോന്‍സി കിഴക്കേടത്ത്‌, വിജു മണക്കാല, പീറ്റര്‍ മാത്യു വല്യത്ത്‌, റോയി അടൂര്‍, ഫിന്നി പി.മാത്യു,

ആലപ്പുഴ

പാസ്‌റ്റര്‍മാര്‍: ഏബ്രഹാം ജോര്‍ജ്‌, പി.ഇ.ജോര്‍ജ്‌, സിനോജ്‌ ജോര്‍ജ്‌, ജെയിംസ്‌ ഏബ്രഹാം, വിശ്വാസികള്‍: അനില്‍ കാര്‍ത്തികപ്പള്ളി, ജസ്‌റ്റിന്‍ രാജ്‌, ഷാജി ജോര്‍ജ്‌, വെസ്ലി പി.ഏബ്രഹാം.

കോട്ടയം

പാസ്‌റ്റര്‍മാര്‍: പി.എ.മാത്യു, രാജു ആനിക്കാട്‌, തോമസ്‌ മാത്യു ചാരുവേലില്‍, സുധീര്‍ വര്‍ഗീസ്‌, സുനില്‍ വേട്ടമല, സാജു ജോസഫ്‌, സജി കാനം, വിശ്വാസികള്‍: ഗ്ലാഡ്‌സണ്‍ ജേക്കബ്‌, ബെന്നി പുള്ളോലിക്കല്‍, രാജു മാത്യു, ബോബി തോമസ്‌, സന്തോഷ്‌ എം.പീറ്റര്‍, ജോണ്‍സണ്‍ മാത്യു,

ഇടുക്കി

പാസ്‌റ്റര്‍മാര്‍: ജോസഫ്‌ ജോണ്‍ ചെല്ലപ്പന്‍, എം.ഐ.കുര്യന്‍, വിശ്വാസികള്‍: ബിജു വര്‍ഗീസ്‌, ഷിജോ ജോസഫ്‌.

Ads by Google
Wednesday 19 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW