Wednesday, June 19, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.35 AM

വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/06/315882/c3.jpg

കൊല്ലം: വള്ളികുന്നത്ത്‌ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയെ വെട്ടി വീഴ്‌ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ്‌ കൊല്ലത്തും സമാനമായ സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയുടെ ദേഹത്ത്‌ പെട്രോള്‍ ഒഴിച്ച്‌ തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
വര്‍ക്കല വടശേരിക്കോണം ചാണയ്‌ക്കല്‍ ചരുവിള വീട്ടില്‍ ഷിനു(25)വാണ്‌ അറസ്‌റ്റിലായത്‌. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വെല്‍ഡിങ്‌ ജോലിക്കാരനായ ഇയാള്‍ ബിരുദ വിദ്യാര്‍ഥിനിയുമായി പരിചയത്തിലായിരുന്നു.
പലതവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയും ഇതു സംബന്ധിച്ചു വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്‌തിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്‌ യുവതിയുടെ വീട്ടിലെത്തിയ ഷിനു വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം സ്വന്തം ദേഹത്ത്‌ ആദ്യം പെട്രോള്‍ ഒഴിച്ചു. വീട്ടില്‍ ഈ സമയം യുവതിയുടെ സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിളിച്ചു പുറത്തേക്കൊടിയ യുവതി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. തന്റെ ദേഹത്തു പെട്രോള്‍ ഒഴിച്ച്‌ തീവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി പോലീസിന്‌ മൊഴി നല്‍കി.
ഇതേത്തുടര്‍ന്നാണ്‌ ഷിനുവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഷിനുവിന്റെ പക്കല്‍ നിന്ന്‌ ലൈറ്ററും പോലീസ്‌ പിടിച്ചെടുത്തു.

Ads by Google
Wednesday 19 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW