Wednesday, June 19, 2019 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.35 AM

മന്ത്രവാദവും ജോലി വാഗ്‌ദാനവും: ലക്ഷങ്ങള്‍ തട്ടിയ യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/06/315881/c2.jpg

റാന്നി; കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ 1.65 ലക്ഷം രൂപ പലപ്പോഴായി വാങ്ങി കബളിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍.
പെരുനാട്ടിലുള്ള ബന്ധുവിന്റെ കുടുംബത്തെ കബളിപ്പിച്ച കേസില്‍ അട്ടച്ചാക്കലില്‍ താമസിക്കുന്ന കോന്നി താഴം പാലയ്‌ക്കല്‍ സ്വദേശി അഭിലാഷ്‌(38) ആണ്‌ അറസ്‌റ്റിലായത്‌.
ഇയാള്‍ അറസ്‌റ്റിലായതിനു പിന്നാലെ നിരവധി കേസുകളും പുറത്തു വന്നു. കെ.ടി.ഡി.സിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ രണ്ടു യുവാക്കളില്‍ നിന്നുമായി 13 ലക്ഷം രൂപ തട്ടിയെടുത്തതിനു ഇയാള്‍ക്കെതിരേ പത്തനംതിട്ട പോലീസില്‍ കേസ്‌ ഉണ്ട്‌. അഭിലാഷിന്റെ പെരുനാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ കുടുംബദോഷം മൂലമാണെന്നും ഇത്‌ പരിഹരിക്കാനുള്ള ആളെ എത്തിക്കാമെന്നും ഉറപ്പു നല്‍കിയാണ്‌ 1.65 ലക്ഷം രൂപ വാങ്ങിയത്‌. നാളുകള്‍ കഴിഞ്ഞിട്ടും പൂജ നടത്തുകയോ അതിനായി ഏല്‍പ്പിച്ച പണം മടക്കി നല്‍കുകയോ ചെയ്യാത്തതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ കേസ്‌ നല്‍കിയത്‌. പെരുനാട്‌ എസ്‌.ഐ.: ടി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

Ads by Google
Wednesday 19 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW