Wednesday, June 19, 2019 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.35 AM

ഹോട്ടല്‍ കുത്തിതുറന്ന്‌ മോഷണം: രണ്ടാം പ്രതി പിടിയില്‍

uploads/news/2019/06/315880/c6.jpg

കൊച്ചി: കതൃക്കടവിലെ തലശ്ശേരി ഹോട്ടല്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തിയ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്‌റ്റില്‍. കേസിലെ രണ്ടാം പ്രതി മലപ്പുറം സ്വദേശി അഫ്‌സല്‍ (20) ആണ്‌ എറണാകുളം നോര്‍ത്ത്‌ പോലീസിന്റെ പിടിയിലായത്‌. ഒന്നാം പ്രതി ജസീലിനെ നേരത്തെ പോലീസ്‌ പിടികൂടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസമാണ്‌ പ്രതികളായ അഫ്‌സലും ജസീലും ചേര്‍ന്ന്‌ തലശ്ശേരി ഹോട്ടലിന്റെ വാതില്‍ കുത്തി തുറന്ന്‌ 65000 രൂപ മോഷ്‌ടിച്ചത്‌. കിട്ടിയ തുക പ്രതികള്‍ പങ്കിട്ടെടുത്തു. മോഷണത്തിനു ശേഷം അഫ്‌സല്‍ ബെംഗളൂരുവിലേക്കും അവിടെ നിന്നും ദുബായിലേക്കും കടക്കുകയായിരുന്നു. ഇത്‌ മനസിലാക്കിയ പോലീസ്‌ അഫ്‌സലിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഇത്‌ അറിയാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അഫ്‌സലിനെ എയര്‍പോര്‍ട്ട്‌ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രതിയെ നോര്‍ത്ത്‌ പോലീസിന്‌ കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. നോര്‍ത്ത്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വി.ബി. അനസിന്റെ നേത്യത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Wednesday 19 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW