Wednesday, June 19, 2019 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.35 AM

മറയൂര്‍ ചന്ദനക്കടത്ത്‌ പ്രതിയുമായി തെളിവെടുപ്പ്‌ നടത്തി

uploads/news/2019/06/315879/c5.jpg

മറയൂര്‍: മറയൂര്‍ ചന്ദന റിസര്‍വില്‍നിന്നു ചന്ദനം കടത്തിയ കേസില്‍ പിടിയിലായ പ്രധാന പ്രതിയുമായി വനപാലകര്‍ മലപ്പുറം മോങ്ങത്ത്‌ തെളിവെടുപ്പ്‌ നടത്തി. ചന്ദനക്കൊള്ളയുടെ സൂത്രധാരനായിരുന്ന മലപ്പുറം മോങ്ങം വില്ലന്‍ വീട്ടില്‍ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന ഷുഹൈബു(36)മായാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. മറയൂരില്‍നിന്നു ചന്ദനം കടത്തി വിറ്റതിന്റെ സുപ്രധാന രേഖകള്‍ ലഭിച്ചതായാണ്‌ വിവരം.
കഴിഞ്ഞ ഫെബ്രുവരി 11 ന്‌ അടിമാലി വാളറയില്‍ കാറില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ 65 കിലോ ചന്ദനവുമായി മലപ്പുറം പുല്‍പറ്റ പൂക്കളത്തൂര്‍ മണ്ണോളില്‍ ഷിജു എന്ന സെയ്‌ഫുദീന്‍(26), കാസര്‍ഗോഡ്‌ ഉരുടൂര്‍ കോരികണ്ടം മധുസൂദനന്‍(33) എന്നിവരെ വനംവകുപ്പ്‌ അധികൃതര്‍ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അനേ്വഷണത്തില്‍ മലപ്പുറം സ്വദേശികളായ അന്‍വര്‍(35), നാസര്‍(37) എന്നിവരും പിടിയിലായി. വിദേശത്ത്‌ ഒളിവിലായിരുന്ന, കേസിലെ പ്രധാന പ്രതിയായ, ഷുഹൈബിനെ കഴിഞ്ഞയാഴ്‌ചയാണ്‌ മറയൂര്‍ റേഞ്ച്‌ ഓഫീസര്‍ ജോബ്‌ ജെ. നെരിയാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വീടു വളഞ്ഞു പിടികൂടിയത്‌.

Ads by Google
Wednesday 19 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW