Wednesday, June 19, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.35 AM

ബൈക്കുമോഷണക്കേസില്‍ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

uploads/news/2019/06/315878/c4.jpg

കുറവിലങ്ങാട്‌: മോഷ്‌ടിച്ച വാഹനങ്ങളില്‍ സഞ്ചരിച്ച്‌ മോഷണം നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്‌റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പടെ മൂന്നു പേര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌.
പിണ്ടിപ്പുഴ പെരുവേലില്‍ സിജോ (18), പിണ്ടിപ്പുഴ കൊല്ലാറത്ത്‌ ചാള്‍സ്‌ (19) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ഒന്നിന്‌ രാത്രി കോഴാ കടമ്പഞ്ചിറ ജോസഫിന്റെ സ്‌കൂട്ടര്‍ ഉഴവൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ സമീപം താമസിക്കുന്ന മകളുടെ വീട്ടില്‍ നിന്ന്‌ മോഷണം പോയിരുന്നു. രണ്ടു ദിവസത്തിനുളളില്‍ സമീപവാസിയായ കൊല്ലക്കോട്‌ ഉല്ലാസിന്റെ ബൈക്കും കവര്‍ന്നു. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കിയതിനൊപ്പം നാട്ടുകാര്‍ മേഖലയില്‍ നിരീക്ഷണം നടത്തി. തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ മോഷണം നടന്ന വീടിന്‌ സമീപത്തെ റോഡില്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തതായി കണ്ടെത്തിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട്‌ നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ കോഴാ ചെന്നേലി ജങ്‌ഷന്‌ സമീപം പ്രതികളെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തി പോലീസിന്‌ കൈമാറുകയുമായിരുന്നു.
കോഴായില്‍ സംഘമെത്തിയത്‌ ഏറ്റുമാനൂരില്‍ നിന്ന്‌ മോഷ്‌ടിച്ച ബൈക്കിലാണ്‌. കോഴായില്‍ നിന്നും കഴിഞ്ഞ നാലിന്‌ മോഷ്‌ടിച്ച ബൈക്കും സ്‌കൂട്ടറും ഏറ്റുമാനൂരിലെ സുഹൃത്തിന്റെ വീട്ടിലുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്‌. ആഡംബര ജീവിതത്തിനായി വാഹനങ്ങള്‍ മോഷടിച്ച്‌ വില്‍പ്പന നടത്തുകയാണ്‌ സംഘത്തിന്റെ പതിവെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Wednesday 19 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW