Wednesday, June 19, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

ജപ്പാനില്‍ അതിശക്‌തമായ ഭൂചലനം

uploads/news/2019/06/315797/in4.jpg

ടോക്യോ: ജപ്പാനില്‍ അതിശക്‌തമായ ഭൂചലനം. ഇന്നലെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണു റിക്‌ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്‌.
ഇതേത്തുടര്‍ന്നു ജപ്പാനില്‍ സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. അതിനിടെ ചില തീരങ്ങളില്‍ സുനാമി തിരകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. മുന്‍കരുതലിന്റെ ഭാഗമായി ബുള്ളറ്റ്‌ ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.
അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപപ്രദേശത്ത്‌ സ്‌ഥിതിചെയ്യുന്ന ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW