Tuesday, June 18, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 05.20 PM

കാന്‍സര്‍ തടയും ഗ്രീന്‍ ടീ

''ഗ്രീന്‍ ടീ ശരീരത്തിനു നല്‍കുന്ന സംരക്ഷണം വളരെ വലുതാണ്. നിരവധി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഈ പാനീയം''
green tea reduce cancer risk

തേയിലയില്‍നിന്നു തന്നെയാണ് ഗ്രീന്‍ ടീയും ഉത്പാദിപ്പിക്കുന്നത്. ഇന്ന് വ്യാപകമായി കാണപ്പെടുന്ന സ്തനാര്‍ബുദം പോലെയുള്ള മാരക അര്‍ബുദങ്ങളില്‍നിന്നുള്ള സംരക്ഷണം നല്‍കാന്‍ ഗ്രീന്‍ ടീയുടെ തുടര്‍ച്ചയായ ഉപയോഗംകൊണ്ട് സാധിക്കും.

തേയില ചെടിയില്‍ നിന്നും അടര്‍ത്തിയ ഇലകള്‍ ഫെര്‍മന്റേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കാതെ ആവി കയറ്റുകയോ അല്ലെങ്കില്‍ പാത്രത്തിലിട്ട് വറക്കുകയോ ചെയ്യും. പിന്നീട് ഈ ഇലകള്‍ ഉണക്കി എടുക്കുന്നു.

ആരോഗ്യ ടീ


ഗ്രീന്‍ ടീ ശരീരത്തിനു നല്‍കുന്ന സംരക്ഷണം വളരെ വലുതാണ്. നിരവധി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഈ പാനീയം. ഫ്‌ളേവനോയിഡ്‌സും ഫിനോലിക് കോംപൗണ്ട്‌സുമാണ് ഗ്രീന്‍ ടീയില്‍ ധാരാളമായുള്ള ആന്‍ിഓക്‌സിഡന്റുകള്‍. ശരീരത്തെ ഫ്രീ റാഡിക്കല്‍ എന്ന ഹാനികരങ്ങളായ പദാര്‍ഥങ്ങളുടെ ദൂഷ്യത്തില്‍ നിന്നും സംരക്ഷിക്കുകയാണ് ആന്റിഓക്‌സിഡന്റുകള്‍ ചെയ്യുന്നത്.

ഗ്രീന്‍ ടീയിലുള്ള ഈ ആന്റിഓക്‌സിഡന്റുകളാണ് കാന്‍സര്‍ മുതലായ വലിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങളേയും പടിക്കു പുറത്തു നിര്‍ത്താമെന്ന കാര്യത്തില്‍ സംശയമില്ല.

കാന്‍സര്‍ തടയാന്‍


ഏറ്റവും ഭീതിജനകമായ രോഗമായി അര്‍ബുദം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ത്വക്ക,് ശ്വാസകോശം, അന്നനാളം, വയര്‍, കരള്‍, കുടല്‍ പാന്‍ക്രിയാസ്, മൂത്രസഞ്ചി, സ്തനാര്‍ബുദം തുടങ്ങിയ കാന്‍സറുകളെ തടയാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന പദാര്‍ഥത്തിന് കഴിവുണ്ട്. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം എന്‍സൈമുമായി ചേര്‍ന്ന് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രത്യേക മരുന്നുകളുടെ ഘടനയുമായി ഇതിന്് വളരെയധികം സാമ്യമുണ്ട്. തന്‍മൂലം കാന്‍സര്‍ മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതുപോലെ ഈ എന്‍സൈം കാന്‍സര്‍ രോഗങ്ങളെ നശിപ്പിക്കുന്നു. അങ്ങനെ കാന്‍സര്‍ വ്യാപിക്കുന്നത് തടയുകയും ചെയ്യുന്നു.

green tea reduce cancer risk

ഗ്രീന്‍ ടീയുടെ ഉപയോഗം വിവിധതരം കാന്‍സര്‍ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു എന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. ഉദാഹരണമായി ഗ്രീന്‍ ടീ കുടിക്കുന്ന ആളുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബ്ലാഡര്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. ബ്ലാഡര്‍ കാന്‍സര്‍ ഉള്ള ആളുകള്‍ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ഇതേ അസുഖമുള്ള മറ്റുള്ളവരേക്കാള്‍ അഞ്ചുവര്‍ഷം കൂടുതല്‍ ജീവിക്കുന്നതായി വിദഗ്ധര്‍ തെളിവുകളുടെ അടിസ്ഥാന
ത്തില്‍ ചൂണ്ടി കാണിക്കുന്നു.

സ്തനാര്‍ബുദത്തിന് പരിഹാരം


ഗ്രീന്‍ ടീയിലുള്ള പോളിഫിനോലിക് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ തോത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന് ഒരു പ്രധാന കാരണമായി പറയുന്നത് ഈ രാജ്യങ്ങളില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നതാണ്. ഗ്രീന്‍ ടീ കുടിക്കുന്നത് സ്തനാര്‍ബുദമുള്ളവരില്‍ കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത് തടയുന്നു.

സ്തനാര്‍ബുദം വരാതിരിക്കാന്‍ മാത്രമല്ല രോഗമുള്ളവര്‍ക്കും ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്തനാര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ വിദഗ്ധ ചികിത്സയോടൊപ്പംതന്നെ ദിവസവും കുറഞ്ഞത് അഞ്ചുകപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് സ്തനാര്‍ബുദം വ്യാപിക്കുന്നത് തടയുന്നു.

ഓവേറിയന്‍ കാന്‍സര്‍


സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന കാന്‍സറാണിത്. ഓവേറിയന്‍ കാന്‍സറുള്ള സ്ത്രീകള്‍ മൂന്നു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നതിലൂടെ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാം. ദിവസവും അഞ്ചു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് കുടലിലെ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ കുടിക്കുന്നത് പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദത്തെ തടയാന്‍ സഹായിക്കും. ഗ്രീന്‍ ടീയിലുള്ള പോളിഫിനോള്‍ പുതിയ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുന്നു.

ഗ്രീന്‍ ടീ തയാറാക്കുന്ന വിധം


ഒരു കപ്പ് ഗ്രീന്‍ ടീ തയാറാക്കാന്‍ ഒരു ടീ ബാഗ് അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ഒരു കപ്പിലെടുക്കുക. കെറ്റിലില്‍ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളം മൂന്നു മിനിട്ടിനുശേഷം കപ്പിലെ ഗ്രീന്‍ ടീ പൊടിയിലേക്കൊഴിച്ച് 3 മിനിട്ട് വയ്ക്കുക. അതിനു ശേഷം, തേയില അരിപ്പ ഉപയോഗിച്ച് അരിച്ചു മാറ്റുക. അധികനേരം കുതിര്‍ക്കുന്നത് കൈപ്പുരുചി അനുഭവപ്പെടാനിടയാക്കും.

Ads by Google
Tuesday 18 Jun 2019 05.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW