Tuesday, June 18, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 04.34 PM

ബൈക്ക് വില്‍പ്പനയില്‍ ഹാര്‍ലിയെ പിന്നിലാക്കി കെടിഎം

ktm overtakes harley davidson

മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ ഹാര്‍ലി ഡേവിഡ്‌സണെ കെടിഎം മറികടന്നു. ഓസ്ട്രിയന്‍ കമ്പനിയായ കെടിഎം 2018 ല്‍ 2,61,000 ബൈക്കുകളാണ് ലോകമാകെ വിറ്റത്. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളേക്കാള്‍ ഏകദേശം 35,000 ബൈക്കുകള്‍ കൂടുതല്‍.

ലോകത്തെ ടോപ് ത്രീ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളിലൊന്നായി വളരുകയാണ് ലക്ഷ്യമെന്ന് കെടിഎം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാന്‍ പിയറര്‍ പറഞ്ഞു. സ്റ്റെഫാന്‍ പിയററുടെ നേതൃത്വത്തില്‍ കെടിഎമ്മിന്റെ വില്‍പ്പന നാല് മടങ്ങിലധികമാണ് വര്‍ധിച്ചത്. 2022 ഓടെ നാല് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.

ഹാര്‍ലിയെ കെടിഎം ആകെ വില്‍പ്പനയില്‍ മറികടന്നെങ്കിലും വിറ്റുവരവിന്റെ കാര്യത്തില്‍ കെടിഎമ്മിനേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ് ഹാര്‍ലിയുടെ വരുമാനം. 1.75 ബില്യണ്‍ യുഎസ് ഡോളര്‍ (12,000 കോടിയിലധികം ഇന്ത്യന്‍ രൂപ). കൂടുതല്‍ ഉയര്‍ന്ന മൂല്യമുള്ള മോട്ടോര്‍സൈക്കിളുകളും നിരവധി ആക്‌സസറികളുമാണ് വിറ്റുവരവിന്റെ കാര്യത്തില്‍ യുഎസ് ബ്രാന്‍ഡ് മുന്നിലെത്താന്‍ കാരണം. ബജാജ് ഓട്ടോയുമായുള്ള സഖ്യത്തിന് കെടിഎമ്മിന്റെ അതിവേഗ വില്‍പ്പന വളര്‍ച്ചയില്‍പങ്കുണ്ട്. കെടിഎമ്മില്‍ 48 ശതമാനത്തോളം ഓഹരിയാണ് ബജാജ് ഓട്ടോ കയ്യാളുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW