Tuesday, June 18, 2019 Last Updated 34 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.53 PM

ഞാന്‍ വിശ്വസിക്കുന്ന സത്യം- ഷെയിന്‍ നിഗം വെളിപ്പെടുത്തുന്നു

''പുതിയ താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍. ഷെയിന്‍ നിഗം മനസുതുറക്കുന്നു...''
Actor Shane Nigam Interview

കുമ്പളങ്ങി നൈറ്റ്സിലെ അലസനായ ബോബിയെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിന് നൂറില്‍ നൂറ് മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കിയത്.

ചെയ്ത കഥാപാത്രങ്ങളെല്ലാം തുടക്കക്കാരന്റേതായ പിഴവുകളൊന്നുംതന്നെയില്ലാതെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് അബി എന്ന അനശ്വര കലാകാരന്റെ മകനായതുകൊണ്ടാവാം.

തനിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് മകനെ ത്തുന്നതു കാണാന്‍ കാത്തുനില്‍ക്കാതെ മണ്‍മറഞ്ഞുപോയ അബിയുടെ ആത്മാവ് ആഹ്ലാദിക്കുന്നുണ്ടാവണം. ഷെയിന്‍ തന്റെ പുതിയ വിശേഷങ്ങളും സിനിമയോടും ജീവിതത്തോടുമുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുകയാണിവിടെ....

ഇഷ്‌ക് റിലീസ് ചെയ്ത സന്തോഷം?


നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. അതില്‍ കൂടെ വര്‍ക്ക് ചെയ്ത ഷൈന്‍ ടോം ചാക്കോ, ആന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ് അവരെല്ലാം നല്ല സപ്പോര്‍ട്ടീവായിരുന്നു. സിനിമയെക്കുറിച്ചായാലും അല്ലെങ്കിലും പോസിറ്റീവായുള്ള പ്രതീക്ഷയേയുള്ളൂ.

വീട്ടില്‍ ഉമ്മയും സഹോദരങ്ങളുമെല്ലാം സിനിമ കാണുകയും അഭിപ്രായം പറയുകയുമൊക്കെ ചെയ്യാറുണ്ട്. നമ്മളെ സ്നേഹിക്കുന്നവര്‍ സത്യസന്ധമായ അഭിപ്രായങ്ങളല്ലേ പറയൂ. അവരുടെ വാക്കുകള്‍ വിശ്വസിക്കാറുണ്ട്.

ജീവിതം ചെയ്ഞ്ച് ആയല്ലോ?


എന്റെ വളര്‍ച്ചയെല്ലാം സ്‌റ്റെപ്പ് ബൈ സ്‌റ്റെപ്പായിട്ടാണ്. ആദ്യം കുറച്ചുപേരേ എന്നെ അറിഞ്ഞുള്ളൂ. പിന്നെ വീണ്ടും കുറച്ചുപേരുകൂടി അറിഞ്ഞു. പക്ഷേ ഒരുപാട് പേര്‍ക്ക് എന്നെ അറിയാമോ എന്നും അറിയില്ല. വാപ്പച്ചിയെ സ്നേഹിച്ചതുപോലെ എന്നെ കാണുമ്പോഴും പ്രേക്ഷകര്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്.
Actor Shane Nigam Interview

അതൊക്കെ സന്തോഷമുള്ള കാര്യംതന്നെയാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ ഒതുങ്ങി ജീവിക്കാന്‍ തന്നെയാണ് എപ്പോഴും ഇഷ്ടം. കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതുമുതല്‍ ഇന്‍ഡസ്ട്രിയില്‍നിന്നുപോലും ധാരാളം പേര്‍ വിളിക്കുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

വാപ്പച്ചിയിലെ എന്ത് ഗുണങ്ങളാണ് മകനുള്ളത്?


ഞാനങ്ങനെ ഒന്നിനെക്കുറിച്ചും അധികം ജഡ്ജ് ചെയ്യാറില്ല. സെല്‍ഫ് കോണ്‍ഷ്യസായിട്ട് നടക്കുന്നയാളുമല്ല. സിനിമയിലേക്കുതന്നെ അപ്രതീക്ഷിതമായി വന്നതാണല്ലോ. വാപ്പച്ചി എന്റെ പഠനത്തിനുതന്നെയാണ് പ്രാധാന്യം കൊടുത്തത്.

ഞാന്‍ സിനിമയില്‍ വരണമെന്നൊന്നും പറഞ്ഞിട്ടുമില്ല. സിനിമയില്‍ അവസരം കിട്ടിയതില്‍പ്പിന്നെയാണ് അതിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ പോലും ഉണ്ടായത്. ആ സമയത്താണെങ്കിലും പ്ലാന്‍ ചെയ്തതുപോലെ ജീവിച്ചുവരുന്ന രീതിയായിരുന്നില്ല എന്റേത്.

ഷെയിന്‍ ഒരു കഥാപാത്രമാകുന്നത് എങ്ങനെയൊക്കെയാണ്?


ഒരു സിനിമയിലെ കഥാപാത്രത്തിനുവേണ്ടി കഴിയുന്ന രീതിയിലുളള കുറച്ച് കാര്യങ്ങള്‍ ചെയ്യാറുണ്ട്. സ്ഥലവും സാഹചര്യങ്ങളും, ആരോടൊപ്പം വര്‍ക്ക് ചെയ്യുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഔട്ട്പുട്ട്.

ഓരോ സീന്‍ ചെയ്യുമ്പോഴും അത് നമുക്കെങ്ങനെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയും എന്ന് ചിന്തിച്ചാണ് ചെയ്യുന്നത്. ആ കഥാപാത്രം നമ്മളാണെന്ന് തോന്നിയാലല്ലേ നമുക്കത് എക്സ്പ്രസ് ചെയ്യാനാകൂ. അങ്ങനെയുളള മെന്റല്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്.

സഹപ്രവര്‍ത്തകരുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കാറുണ്ടോ?


സിനിമകള്‍ കാണുന്നത് കുറവാണ്. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും കൃത്യമായി പറയാന്‍ പറ്റില്ല. സിനിമകള്‍ കാണാറില്ലന്നുതന്നെ പറയാം. ഞാനങ്ങനെ ഒരാളുടേയും ജോലികള്‍ വിലയിരുത്താറില്ല. അതിന്റെ ആവശ്യമില്ല. അത് ശരിയുമല്ല. നമ്മുടെ കണ്ണിനുമുന്നില്‍ വരുന്നതിന്റെ നന്‍മകള്‍ കാണാന്‍ പറ്റിയാലല്ലേ കാര്യമുള്ളൂ.

അമ്മയുടെ പ്രിയപ്പെട്ട മകനാണല്ലോ?


ഈ ലോകത്തില്‍ ഞാനിന്നനുഭവിക്കുന്ന ഏറ്റവും വലിയൊരു ഭാഗ്യമാണ് എന്റെ ഇന്നി(ഉമ്മച്ചി). ഇന്നിയുടെ സ്നേഹത്തേയും കരുതലിനേയും ഒറ്റവാക്കിലൊതുക്കാനൊന്നും പറ്റില്ല. അതിനെക്കുറിച്ച് അങ്ങനെ സംസാരിക്കാനുമറിയില്ല.
Actor Shane Nigam Interview

ഇന്നിക്ക് എന്നെക്കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നുമില്ല. എങ്ങനെയാണ്, എവിടെയാണ്, എന്റെ ഭാവിയെന്താകും എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും. കാരണം ഏത് കാര്യമായാലും ഒരുസത്യത്തില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ടെന്‍ഷനും കാര്യങ്ങളും ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.

ഞാനെപ്പോഴും വീട്ടില്‍ത്തന്നെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ എനിക്ക് പോകാന്‍ വേറെ സ്ഥലങ്ങളൊന്നുമില്ല. ഞാന്‍ വീട്ടില്‍ ഇന്നിയുടെയും സഹോദരിമാരുടേയും ഒപ്പം ഉണ്ടാകും. ഇന്നി നന്നായി ഭക്ഷണമുണ്ടാക്കും. കുറച്ചേ കഴിക്കുകയുളളൂ എങ്കിലും പുറത്തുനിന്ന് കഴിക്കുന്നതിനേക്കാള്‍ ഇന്നി ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറെയിഷ്ടം.

ജീവിതത്തെ എങ്ങനെ കാണാനാണ് ഇഷ്ടം?


ജീവിതം എപ്പോഴും പുതുമ നിറഞ്ഞതാവണം. സിനിമയില്ലാത്തപ്പോള്‍ യാത്രകള്‍ ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതുപോലെ പുതിയ എന്ത് കാര്യങ്ങളെക്കുറിച്ചും അറിയാനും ഇഷ്ടമാണ്.

അതായത് പുതിയ സ്ഥലങ്ങള്‍, ആളുകള്‍, പുസ്തകങ്ങള്‍ ഇങ്ങനെയൊക്കെ ജീവിതത്തെ നോക്കിക്കാണാന്‍ ഇഷ്ടമുള്ളയാളാണ്. വെറൈറ്റികള്‍ ആസ്വദിക്കുന്നയാളാണ്. ലൈഫ് എന്നും ഒരുപോലെ ക്ലീഷേയായി വരുമ്പോള്‍ ബോറടിക്കും.

പുതിയ പ്രോജക്ടുകള്‍?


വലിയ പെരുന്നാള്‍ എന്നൊരു ചിത്രം ഉടന്‍ റിലീസ് ചെയ്യും. പുതിയ സംവിധായകനാണ്. അന്‍വര്‍ റഷീദാണ് പ്രൊഡ്യൂസ് ചെയ്യുന്നത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW