Tuesday, June 18, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.10 PM

ഗൃഹനാഥനെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

uploads/news/2019/06/315658/fire-death.jpg

ആറ്റിങ്ങല്‍: തീ കൊളുത്തി മരിച്ച നിലയില്‍ ഗൃഹനാഥനെ കണ്ടെത്തി. ആറ്റിങ്ങല്‍ വട്ടവിള മംഗലശ്ശേരി വീട്ടില്‍ രാജന്‍ പിള്ള (64) നെയാണ് ഇന്ന് വെളുപ്പിന് വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വീടിനകം പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ രാജന്‍പിള്ളയെ കണ്ടെത്തിയത്.

രാജന്‍പിള്ള മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സുജാത
മക്കള്‍: പ്രവീണ്‍, പ്രണവ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW