Tuesday, June 18, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.02 PM

വീരമ്യത്യു വരിച്ച സഹപ്രവര്‍ത്തകന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 50 കമാന്‍ഡോകള്‍ ചേര്‍ന്ന്

marriage

2017 നവംബറിലാണ് ഐഎഎഫ് ഗരുഡ് കമാന്‍ഡോ ജ്യോതി പ്രകാശ് നിരാല ജമ്മുകാശ്മീരിലെ ബന്ദിപ്പുരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളോടു പോരാടി അനേകം പേരുടെ ജീവന്‍ സംരക്ഷിച്ചതു കൊണ്ട് ജ്യോതി പ്രകാശ് നിരാലയേ 2018-ല്‍ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്.

മൂന്നു സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ജ്യോതി. ജ്യോതിയുടെ മരണത്തോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ടു. ജ്യോതി പ്രകാശിന്റെ സഹോദരി ശശികലയുടെ വിവാഹം നടത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ഗരുഡ് കമാന്‍ഡോകളാണ് കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയത്. സഹോദരന്റെ സ്ഥാനത്തു നിന്ന് ശശികലയുടെ വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും ഒരുക്കിയത് ഈ 50 ഗരുഡ് കമാന്‍ഡോകളാണ്. ശശികലയുടെ വിവാഹം നടത്താനായി രാജ്യത്തിന്റെ പല ഭാഗത്ത് ജോലി ചെയ്യുന്ന ഓരോ സൈനികനും 500 രൂപ വീതം നല്‍കി അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് നല്‍കിരുന്നു.

ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതുകൊണ്ട് തന്നെ ശശികലയുടെ വിവാഹത്തിന് എത്താന്‍ ഞങ്ങള്‍ കടപ്പെട്ടവരാണെന്നും ഇവര്‍ പറഞ്ഞു. വധുവിന്റെ കാല്‍പ്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തി ഇരുന്ന് ഓരോ ചുവടും ഈ 50 പേര്‍ ചേര്‍ന്ന് കൈകളില്‍ ഏറ്റുവാങ്ങിയാണ് ശശികലയെ മണ്ഡപത്തിലേയ്ക്ക് എത്തിച്ചത്. തങ്ങള്‍ക്ക് ഒരു മകനെ നഷ്ട്ടപ്പെട്ടപ്പോള്‍ പകരം അമ്പത് മക്കളെ കിട്ടിയെന്നായിരുന്നു ജ്യോതിയുടെ മാതാപിതാക്കള്‍ ഇതേ കുറിച്ച് പറഞ്ഞത്. ശശികല വിവാഹം കഴിച്ച സുജിത് കുമാര്‍ ബാംഗ്ലൂരില്‍ ലോക്കോ പൈലറ്റാണ്.

Ads by Google
Tuesday 18 Jun 2019 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW