Tuesday, June 18, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.03 AM

മന്ത്രി ശശീന്ദ്രനെതിരേ ഭരണപക്ഷത്തുനിന്ന്‌ വീണ്ടും വിമര്‍ശനം

uploads/news/2019/06/315589/8.jpg

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരേ നിയമസഭയില്‍ ഭരണപക്ഷത്തുനിന്നു വീണ്ടും വിമര്‍ശനം. പന്തളത്തെ കെ.എസ്‌. ആര്‍.ടി.സി.സി. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം സി.പി.ഐയുടെ ചിറ്റയം ഗോപകുമാറും ശാസ്‌താംകോട്ട സബ്‌ ഡിപ്പോയുമായി ബന്ധപ്പെട്ട്‌ ഇന്നലെ ആര്‍.എസ്‌.പി. (എല്‍) അംഗം കോവൂര്‍ കുഞ്ഞുമോനുമാണു മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്‌.
ഉപക്ഷേപം അവതരിപ്പിച്ച കോവൂര്‍ കുഞ്ഞുമോന്‍ വികാരാധീനനായി. ഇടതുസര്‍ക്കാരിന്റെ ഭാഗമായ തന്നെ മന്ത്രി അവഗണിക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ്‌. വാഗ്‌ദാനം ചെയ്‌ത ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം നിരസിച്ചാണു താന്‍ ഇടതുമുന്നണിക്കൊപ്പം നിന്നത്‌. ഗതാഗതമന്ത്രി മാത്രം തന്നെ അവഗണിക്കുന്നതെന്താണെന്നു ചോദിച്ച കോവൂര്‍, ഇക്കാര്യത്തില്‍ മന്ത്രി എ.കെ. ബാലന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
സബ്‌ ഡിപ്പോ പ്രഖ്യാപിക്കുന്നതുപോലെ എളുപ്പമല്ല നടപ്പാക്കുന്നതെന്നു മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. സബ്‌ ഡിപ്പോയ്‌ക്കു കൂടുതല്‍ തസ്‌തികകള്‍ വേണം. അതിപ്പോള്‍ സാധ്യമല്ല. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളില്‍ താത്‌പര്യമില്ല. എന്നാല്‍, അവിടെ നിര്‍മിച്ച കെട്ടിടം ഉപയോഗയോഗ്യമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുന്നതു പുനഃപരിശോധിക്കണമെന്ന്‌ വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍, നിശ്‌ചിതവരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്തുമെന്നു മന്ത്രി വ്യക്‌തമാക്കി. കെ.എസ്‌.ആര്‍.ടി.സി. മാത്രം സര്‍വീസ്‌ നടത്തുന്ന മേഖലകളില്‍ ഈ നയം പുനഃപരിശോധിക്കും.

Ads by Google
Tuesday 18 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW