Monday, June 17, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 06.03 PM

ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്

uploads/news/2019/06/315503/sim-card.jpg

ദുബായ് : ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനിട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് ലഭിക്കുക.

ജി.ഡി.ആര്‍.എഫ്.എ സംരംഭത്തിന് കീഴില്‍ ടെലികോം കമ്പനിയായ 'ഡു' ആണ് സൗജന്യമായി സിം നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു മാസം കാലാവധിയുള്ള സിം കാര്‍ഡ് ലഭിക്കും. ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വവും സന്തോഷകരവുമായ അവധിക്കാലം സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'കണക്ട് വിത്ത് ഹാപ്പിനെസ്' എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി സിം നല്‍കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലും രണ്ടിലും മൂന്നിലും ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് വിനോദ സഞ്ചാരികള്‍ക്ക് സിം കൈമാറും. ട്രാന്‍സിസ്റ്റ് വിസയിലും സന്ദര്‍ശക വിസയിലും തത്സമയ വിസയിലും എത്തുന്നവരെ കൂടാതെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പുതിയ സിം ആക്ടിവേറ്റ് ചെയ്യാന്‍ ഫോണില്‍ ഇട്ടശേഷം *122 # ഡയല്‍ ചെയ്താല്‍ മതിയാകും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW