Monday, June 17, 2019 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 04.36 PM

ആദിത്യഹൃദയമന്ത്രം

uploads/news/2019/06/315489/joythi170619a.jpg

ശ്രീരാമചന്ദ്രന് അഗസ്ത്യമഹാമുനി രാമ രാവണയുദ്ധം നടക്കുമ്പോള്‍ ഉപദേശിച്ചുകൊടുത്ത മഹാമന്ത്രമാണ് 'ആദിത്യ ഹൃദയമന്ത്രം! ഈ മന്ത്രം നിത്യവും ജപിക്കുന്ന വ്യക്തിയുടെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സര്‍വ്വ ദുഃഖങ്ങളും വിഷമതകളും ഓടിമറയും. ആയുസ്സും, സല്‍ക്കീര്‍ത്തിയും വര്‍ദ്ധിക്കും. അജ്ഞാനം അകലും. ശത്രുക്ഷയം സംഭവിക്കും. എല്ലാ നന്മകളും കൈവരും.

മന്ത്രം


എല്ലാവിധ ദുഃഖങ്ങളും ഇല്ലായ്മ ചെയ്യുന്ന സൂര്യദേവ! അങ്ങേയ്ക്ക് നമസ്‌ക്കാരം. കൂരിരുളിനെ അകറ്റിമാറ്റി പ്രകാശം ചൊരിഞ്ഞ് നില്‍ക്കുന്ന സൂര്യദേവാ! അങ്ങേയ്ക്ക് നമസ്‌ക്കാരം. ചിന്താമണിയും, ചിദാനന്ദനുമായ ഹേ സൂര്യ ഭഗവാനേ അങ്ങേയ്ക്ക് നമസ്‌ക്കാരം.
മഞ്ഞിനെ അകറ്റിമാറ്റുന്ന സൂര്യദേവാ! അങ്ങേയ്ക്ക് നമസ്‌ക്കാരം!
മോഹങ്ങളെല്ലാം നശിപ്പിക്കുന്ന സൂര്യദേവാ! അങ്ങയ്ക്ക് നമസ്‌ക്കാരം.
ശാന്തനും, രൗദ്രനും, സൗമ്യനും, ഘോരനും, പ്രകാശം ചൊരിയുന്നവനുമായ കാന്തിരൂപാ അങ്ങേയ്ക്ക് നമസ്‌ക്കാരം. സ്ഥാവരജംഗമങ്ങളുടെ ആചാര്യനായ സൂര്യദേവാ, അങ്ങേയ്ക്ക് നമസ്‌ക്കാരം.

വിശ്വസാക്ഷിയായിട്ടുള്ള സൂര്യദേവാ! അങ്ങേയ്ക്ക് നമസ്‌ക്കാരം. സ്വത്വപ്രധാനവും തത്വവുമായ സൂര്യദേവാ! അങ്ങേയ്ക്ക് നമസ്‌ക്കാരം. സത്യസ്വരൂപനായ സൂര്യദേവാ! അങ്ങയെ ഞാന്‍ നിത്യവും നമിക്കുന്നു.

തരവത്ത് ശങ്കരനുണ്ണി
പാലക്കാട്
മൊ: 9847118340

Ads by Google
Monday 17 Jun 2019 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW