Monday, June 17, 2019 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.39 AM

രണഭൂമിയായി ഓച്ചിറ പടനിലം

uploads/news/2019/06/315415/re4.jpg

ഓച്ചിറ: പടനിലവും എട്ടുകണ്ടവും രണഭൂമിയായി. കരയിലുംകണ്ടത്തിലുമായി നൂറുകണക്കിന്‌ യോദ്ധാക്കള്‍ അങ്കംകുറിച്ചു. ഇന്നലെ പുലര്‍ച്ചെ കളരി പൂജയും ആയുധപൂജയും നടത്തി കളരി ദൈവങ്ങളെയും പരബ്രഹ്‌മത്തെയും ഉപാസിച്ച്‌ പടപ്പുറപ്പാടിന്‌ അനുമതി തേടിയ ശേഷം പരബ്രഹ്‌മ സന്നിധിയിലെത്തി വഴിപാടുകളും പൂജകളും നടത്തി പ്രസാദം നെറ്റിയില്‍ ചാര്‍ത്തി യോദ്ധാക്കള്‍ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പ്രസാദത്തോടൊപ്പം കൂവളമാല വാങ്ങി ആയുധങ്ങളില്‍ അണിയിച്ചതോടെ പടനിലം അങ്കംകുറിക്കുന്നതിനായി ഒരുങ്ങി. രാവിലെ മുതല്‍ തന്നെ അങ്കച്ചമയങ്ങളോടെ ആയുധധാരികളായ യോദ്ധാക്കള്‍ കളരിഗുരുക്കന്മാര്‍ക്കും ആശാന്‍മാര്‍ക്കും ഒപ്പം ഗ്രാമപ്രദക്ഷിണം നടത്തി. ഉച്ചയ്‌ക്ക് 12 മണിയോടെ സംഘങ്ങള്‍ പടനിലത്തെത്തി ഭരണസമിതി ഓഫീസിന്‌ മുന്നില്‍ അണിനിരന്നു. ക്ഷേത്രത്തില്‍ നിന്നും ശംഖനാദം മുഴങ്ങിയപ്പോള്‍ ഭരണസമിതി സെക്രട്ടറി കെ.ഗോപിനാള്‍ പടത്തലവന്മാര്‍ക്ക്‌ കൊടി കൈമാറി. തുടര്‍ന്ന്‌ ഘോഷയാത്ര ആരംഭിച്ചു. ഋഷഭങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്‌ക്ക് ഭരണസമിതിയംഗങ്ങളും പടത്തലവന്മാരും കരപ്രമാണിമാരും സ്‌ഥാനികള്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. ഘോഷയാത്ര എട്ടുകണ്ടത്തിന്‌ സമീപം എത്തിയപ്പോള്‍ യോദ്ധാക്കള്‍ കര തിരിഞ്ഞ്‌ എട്ടുകണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറുമായി നിന്ന്‌ കരക്കളി ആരംഭിച്ചു. തുടര്‍ന്ന്‌ പ്രമാണി സംഘം എട്ടുകണ്ടത്തിന്റെ മധ്യത്തെത്തി കര പറഞ്ഞ്‌ ഹസ്‌തദാനം നല്‍കി. രണഭേരി മുഴക്കി യോദ്ധാക്കള്‍ എട്ടുകണ്ടത്തിലേക്ക്‌ ചാടിയിറങ്ങി പോരാട്ടം ആരംഭിച്ചു. തകിടിക്കണ്ടത്തിലും പയറ്റ്‌ നടന്നു. അഭ്യാസത്തിന്‌ ശേഷം ഇന്ന്‌ തിരിച്ചെത്താമെന്ന ഉറപ്പില്‍ ക്ഷേത്രക്കുളത്തില്‍ സ്‌നാനം നടത്തി മടങ്ങി. ഓച്ചിറക്കളി ഇന്നും തുടരും.

Ads by Google
Monday 17 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW