Monday, June 17, 2019 Last Updated 28 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

ഗായിക ഗായത്രി ശ്രീകൃഷ്‌ണന്‍ അന്തരിച്ചു

uploads/news/2019/06/315374/d7.jpg

ന്യൂഡല്‍ഹി: മലയാള സിനിമയിലെ ആദ്യകാല ഗായിക ഗായത്രി ശ്രീകൃഷ്‌ണന്‍ (85) അന്തരിച്ചു. 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലെ "നാഴിയുരിപ്പാലു കൊണ്ട്‌" എന്ന ഗാനമാണ്‌ അവരെ പ്രശസ്‌തയാക്കിയത്‌.
കോഴിക്കോട്‌ ആകാശവാണിയില്‍ വോയ്‌സ്‌ ആര്‍ട്ടിസ്‌റ്റായിരുന്നു. കുട്ടികള്‍ക്കായുള്ള ബാലലോകം പരിപാടി ചേച്ചിയെന്ന പേരില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. മകനും പുല്ലാങ്കുഴല്‍ വിദ്വാനുമായ ജി.എസ്‌. രാജനൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. ആകാശവാണി സ്‌റ്റേഷന്‍ ഡയറക്‌ടറായി വിരമിച്ച പുല്ലാങ്കുഴല്‍ വിദ്വാന്‍ ജി.എസ്‌. ശ്രീകൃഷ്‌ണനാണു ഭര്‍ത്താവ്‌. മകള്‍: സുജാത. മരുമകള്‍: നര്‍ത്തകിയും കലാനിരൂപകയുമായ അഞ്‌ജനാ രാജന്‍ .

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW