Wednesday, July 24, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

യോഗാ അധ്യാപകനായി മോഡി; ഇക്കുറി ഭുജംഗാസനം

uploads/news/2019/06/315371/d4.jpg

ന്യൂഡല്‍ഹി: രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി അനിമേഷനില്‍ യോഗാസനം പഠിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ അനിമേഷന്‍ പ്രതിരൂപം ഭുജംഗാസനം ചെയ്യുന്നതിന്റെ വീഡിയോയാണ്‌ അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. ഈ യോഗാസനമുറ ചെയ്യേണ്ടത്‌ എങ്ങനെയാണെന്നു പഠിപ്പിക്കുന്ന സംഭാഷണവും ചേര്‍ത്തിട്ടുണ്ട്‌.
ഓറഞ്ച്‌ ടി ഷര്‍ക്കും തവിട്ടുനിറത്തിലുള്ള ട്രാക്ക്‌ പാന്റ്‌സുമിട്ടാണു പ്രധാനമന്ത്രിയുടെ അനിമേഷന്‍ രൂപം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്‌.
ഭുജംഗം എന്നാല്‍ സര്‍പ്പം. പാമ്പ്‌ പത്തിവിടര്‍ത്തി നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന യോഗാസനമാണു ഭുജംഗാസനം. നട്ടെല്ലിന്‌ അയവു നല്‍കുന്ന ഈ യോഗാസനം നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു ശമനമുണ്ടാക്കും. പ്രമേഹം, ആസ്‌മ, അലര്‍ജി, കഴുത്തുവേദന, തലവേദന എന്നിവയ്‌ക്കും ആശ്വാസം ലഭിക്കും.
പുറത്തിനും തോളുകള്‍ക്കും പ്രയോജനം ചെയ്യുന്ന ഉഷ്‌ട്രാസനം ചെയ്യുന്ന അനിമേറ്റഡ്‌ ദൃശ്യങ്ങള്‍ അദ്ദേഹം ഏതാനും ദിവസം മുമ്പു പുറത്തുവിട്ടിരുന്നു. ഈ മാസം 21-നാണ്‌ രാജ്യാന്തര യോഗാ ദിനം. 2014-ല്‍ യു.എന്‍. പൊതുസഭയില്‍ നരേന്ദ്ര മോഡിയാണു രാജ്യാന്തര യോഗാ ദിനമെന്ന ആശയം അവതരിപ്പിച്ചത്‌. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമെന്ന നിലയില്‍ ജൂണ്‍ 21 ഇതിനായി തെരഞ്ഞെടുത്തത്‌.

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW