Monday, June 17, 2019 Last Updated 28 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

സംസ്‌ഥാന സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്‌

uploads/news/2019/06/315368/d10.jpg

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഇടപെടല്‍ കൂടാതെ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്നു സര്‍വകക്ഷി യോഗത്തിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.
പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയ അക്രമങ്ങളുടെയും ഡോക്‌ടര്‍മാരുടെ സമരത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഇക്കാര്യം ഉന്നയിച്ചത്‌.
" സംസ്‌ഥാനങ്ങളുടെ കാര്യത്തില്‍ ഇടപെടാതിരിക്കുകയാണ്‌ യഥാര്‍ഥ ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യേണ്ടത്‌. സ്വതന്ത്രമായി സംസ്‌ഥാന ഭരണം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സര്‍ക്കാരുകളെ അനുവദിക്കണം."-പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം രാജ്യസഭയിലെ ടി.എം.സി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ഡെറിക്‌ ഒബ്രിയാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ലോക്‌സഭയിലെ ടി.എം.സി. നേതാവ്‌ സുധീപ്‌ ബന്ദോപാധ്യയയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പ്‌ പ്രചാരണച്ചെലവ്‌ സര്‍ക്കാര്‍ വഹിക്കുക, പേപ്പര്‍ ബാലറ്റിലേക്കു മടങ്ങുക തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണമെന്നും ഒബ്രിയാന്‍ ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ ഉടന്‍ പാസാക്കണം.
പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും അധ്യക്ഷന്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോഡി 19 ന്‌ കൂടിക്കാഴ്‌ചയ്‌ക്കു ക്ഷണിച്ചിട്ടുണ്ടെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ്‌ ജോഷി അറിയിച്ചു.

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW