Monday, June 17, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌: ചര്‍ച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി

uploads/news/2019/06/315367/d9.jpg

ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌" എന്ന ആശയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 19 നു ചേരുന്ന സര്‍വകക്ഷി യോഗത്തിലാകും വിഷയം അവതരിപ്പിക്കുക.
ബജറ്റ്‌ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അധ്യക്ഷന്മാരുടെ യോഗമാണു 19നു വിളിച്ചുചേര്‍ക്കുന്നത്‌. 2022ല്‍ നടക്കുന്ന 75ാംസ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
രാഷ്‌ട്രീയ ഭിന്നതകള്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിനു തടസമാകരുതെന്നു ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളാണു പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിച്ചത്‌.
പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, രാം ഗോപാല്‍ യാദവ്‌(സമാജ്‌വാദി പാര്‍ട്ടി), ഗുലാംനബി ആസാദ്‌(കോണ്‍ഗ്രസ്‌), വി. വിജയസായ്‌ റെഡ്‌ഡി(വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌), ഡെറിക്‌ ഒബ്രിയാന്‍(തൃണമൂല്‍ കോണ്‍ഗ്രസ്‌), സുപ്രിയ സുലെ(എന്‍.സി.പി.), സഞ്‌ജയ്‌ സിങ്‌(എ.എ.പി.) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW