Monday, June 17, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.16 AM

പച്ചതൊടാതെ പാകിസ്‌താന്‍; പത്തരമാറ്റില്‍ ഇന്ത്യ

uploads/news/2019/06/315359/in1.jpg

മാഞ്ചെസ്‌റ്റര്‍: ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊപ്പം മഴയും തകര്‍ത്താടിയ മത്സരത്തില്‍ പാകിസ്‌താന്‌ വന്‍ തോല്‍വി. ഇന്ത്യ മുന്നോട്ടുവച്ച 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌താന്‍ 35 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ മഴയെത്തി. തുടര്‍ന്നു മഴനിയമ പ്രകാരം 40 ഓവറില്‍ 302 റണ്‍സായി പുനക്രമീകരിച്ച മത്സരത്തില്‍ 212 റണ്‍സ്‌ നേടാനേ പാക്‌ ടീമിനു കഴിഞ്ഞുള്ളൂ.
സെഞ്ചുറി നേടിയ രോഹിത്‌ ശര്‍മ(140), ക്യാപ്‌റ്റന്‍ വിരാട്‌ കോലി(77), കെ.എല്‍. രാഹുല്‍(57) എന്നിവരുടെ പ്രകടനമാണ്‌ ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 336 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖി(7)നെ ആദ്യ ലോകകപ്പ്‌ കളിക്കുന്ന വിജയ്‌ ശങ്കര്‍ മടക്കി.
ഫഖര്‍ സമാന്‍ (62), ബാബര്‍ അസം (48), മുഹമ്മദ്‌ ഹഫീസ്‌ (9), സര്‍ഫ്രാസ്‌ അഹമ്മദ്‌(12)ഷുഐബ്‌ മാലിക്ക്‌ (0) എന്നിവര്‍ പുറത്തായി. മഴ തടസപ്പെടുത്തിയപ്പോള്‍ ഇമ്രാന്‍ വസീം(22), ഷദദ്‌ ഖാന്‍(1) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യന്‍ ടോപ്പ്‌ ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച മത്സരത്തില്‍ രോഹിത്‌ ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ്‌ ഇന്ത്യയ്‌ക്ക്‌ കരുത്തായത്‌. 85 പന്തുകളില്‍ നിന്ന്‌ തന്റെ 24-ാം ഏകദിന സെഞ്ചുറി തികച്ച രോഹിത്‌ 113 പന്തില്‍ നിന്ന്‌ മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത്‌ പുറത്തായി. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു രോഹിത്‌ ശര്‍മ. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11,000 റണ്‍സ്‌ തികയ്‌ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന്‌ കോലി സ്വന്തമാക്കി. 222 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ കോലി ഈ നേട്ടം പിന്നിട്ടത്‌. ഇത്‌ ഏഴാം തവണയാണ്‌ ലോകകപ്പില്‍ ഇന്ത്യയും പാകിസ്‌താനും നേര്‍ക്കുനേര്‍ വന്നത്‌. കഴിഞ്ഞ ആറ്‌ തവണയും വിജയം ഇന്ത്യക്ക്‌ ഒപ്പമായിരുന്നു.

Ads by Google
Monday 17 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW