Sunday, June 16, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 07.45 PM

ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Pinarayi vijayan , Mohanlal fans ,Mohanlal

പാലക്കാട്: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പ് വിളിച്ച ആരാധരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. പിണറായി വിജയന്‍ ചടങ്ങില്‍ ഉദ്ഘാടകനും മോഹന്‍ലാല്‍ അതിഥിയുമായിരുന്നു.

മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞ ആരാധകര്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രിയും മോഹന്‍ലാലും ഏകദേശം ഒരേ സമയമായിരുന്നു വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍ എത്തിയതോടെ ആളുകള്‍ ഇളകിമറിഞ്ഞു. കൈയടികളും ആര്‍പ്പുവിളിയും ഉയര്‍ന്നു, മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിനു എഴുനേറ്റപ്പോഴും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു തന്നെ നിന്നു. സംസാരിക്കാന്‍ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി ആരാധകര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റൊന്നിനെ കുറിച്ചും അവര്‍ ബോധവാന്മാരല്ലെന്നും കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ അവസാനം സംസാരിച്ച മോഹന്‍ലാല്‍ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസംഗം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രിതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ. കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍കുമാര്‍, ഒ. രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW