Sunday, June 16, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 04.14 PM

'ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കും': എക്‌സ് എം.പി ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി എ.സമ്പത്ത്

A  Sambath , t Ex mp board

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന 'എക്‌സ് എം.പി ' ബോര്‍ഡ് വിഷയത്തില്‍ പ്രതികരിച്ച് മുന്‍ എം.പി എ സമ്പത്ത്. ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നും എ. സമ്പത്ത് പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

KL-01, BR-657 എന്ന നമ്പരിലുള്ള കാറില്‍ Ex.MP'എന്ന് എഴുതി ഘടിപ്പിച്ചിരിക്കുന്നതായിരുന്നു ചിത്രം. ഈ നമ്പറിലുള്ള വാഹനം എ. സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണം.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.'- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW