Sunday, June 16, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.52 PM

ഗര്‍ഭം അലസിയത് 13 തവണ, 14-ാം തവണ ലൂറ-ഡേവിഡ് ദമ്പതികള്‍ക്ക് അത്ഭുത ശിശു പിറന്നു

Baby, Couple, Miscarriages

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്‍ സ്വദേശിയായ ലൂറ വര്‍സ്ലിയ്ക്ക് 13 തവണയാണ് അബോര്‍ഷന്‍ ഉണ്ടായത്. ഗര്‍ഭധാരണത്തിന് ശേഷം 17 മുതല്‍ 20 ആഴ്ചയ്ക്കുള്ളിലാണ് ഗര്‍ഭമലസലുകള്‍ എല്ലാം നടന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ലൂറയ്ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് ആദ്യമൊക്കെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ആദ്യത്തെ നാല് ഗര്‍ഭമലസലുകള്‍ക്ക് ശേഷം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്ണിലുള്ള പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയുടെ ബയോമെഡിക്കല്‍ റിസേര്‍ച്ച് റീപ്രോഡക്ടീവ് ഹെല്‍ത്തിലേയ്ക്ക് ലൂറയെ റഫര്‍ ചെയ്തു. പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് ലൂറ തനിക്ക് ഗര്‍ഭധാരണത്തിന് തടസമായുള്ള രോഗാവസ്ഥയായ ആന്റിഫോസ്‌ഫോള്‍ഡ് ലിപിഡ് എന്ന അവസ്ഥയും സ്റ്റിക്കി ബ്ലെഡ് സിന്‍ഡ്രോമും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഈ രണ്ട് അവസ്ഥയും ഗര്‍ഭധാരണത്തിന് തടസമാകുന്നതായിരുന്നു.

തുടര്‍ന്ന് ഈ രോഗാവസ്ഥയ്ക്കുള്ള ചികിത്സകള്‍ തുടങ്ങി. ഇതിനിടയിലും ലൂറ ഗര്‍ഭധരിച്ചു 13 തവണ. ഇതൊക്കെ പരാജയമായിരുന്നു. അവസാനശ്രമം എന്ന നിലയില്‍ അവര്‍ ഒരിക്കല്‍ കൂടി ഗര്‍ഭം ധരിച്ചു. 14മത്തെ തവണ. ഇതും പരാജയപ്പെടുകയാണെങ്കില്‍ അവര്‍ക്ക് അത് ചിന്തിക്കാന്‍ സാധിക്കില്ലായിരുന്നു. അത്ഭുതമെന്ന പോലെ 14ാം തവണ ലൂവയുടെയും ഡേവിഡിന്റെയും ശ്രമം വിജയം കണ്ടു. ഗര്‍ഭത്തിന്റെ 30 ആഴ്ച പിന്നിട്ടപ്പോഴേയ്ക്കും ലൂറയ്ക്ക് അടിയന്തര സിസേറിയന്‍ ആവശ്യമായി വന്നു.

Baby, Couple, Miscarriages

ലൂറ ജന്മം നല്‍കിയ പെണ്‍ കുഞ്ഞിന് 750 ഗ്രാം മാത്രമായിരുന്നു ഭാരം. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞ് ലിവയുടെ ചിത്രം ഡേവിഡ് ലൂറയ്ക്ക് കാണിച്ചു കൊടുത്തു. അവള്‍ക്ക് അപ്പോഴും താന്‍ അമ്മയായി എന്ന സത്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയോനെറ്റല്‍ ഐസിയുവില്‍ 11 ആഴ്ചകള്‍ കിടന്ന ശേഷമാണ് ലിവ സാധാരണ കുട്ടികളുടെ ശരീരഭാരത്തില്‍ എത്തിയത്. തന്റെ മകള്‍ ഒരു പോരാളിയാണെന്ന് ലൂറ പറയുന്നു. 13 ഗര്‍ഭമലസലുകള്‍ക്ക് ശേഷം ജനിച്ച അവള്‍ ഒരു അത്ഭുതശിശുവാണെന്നാണ് ലൂറ വിശ്വസിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW