Sunday, June 16, 2019 Last Updated 26 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.50 AM

മിഥുനമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു

uploads/news/2019/06/315241/re2.jpg

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശ്രീധര്‍മശാസ്‌താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്‌ഠരര്‌ രാജീവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന്‌ ദീപംതെളിച്ചു. തുടര്‍ന്ന്‌ തന്ത്രി ഭക്‌തര്‍ക്ക്‌ വിഭൂതിപ്രസാദം വിതരണം ചെയ്‌തു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, ബോര്‍ഡ്‌ അംഗം കെ.പി.ശങ്കരദാസ്‌ എന്നിവര്‍ ദര്‍ശനത്തിനെത്തി. മേല്‍ശാന്തിയും പരികര്‍മികളും പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷമാണ്‌ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്‌തരെ പതിനെട്ടാംപടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചത്‌.
ശരണമന്ത്രങ്ങളുമായി നിരവധി ഭക്‌തരാണ്‌ അയ്യപ്പദര്‍ശന പുണ്യത്തിനെത്തിയത്‌. ഇന്നലെ പൂജകളൊന്നും ഉണ്ടായിരുന്നില്ല. രാത്രി 10 ന്‌ ഹരിവരാസനം പാടി നട അടച്ചു. ഇന്നു രാവിലെ നട തുറന്ന്‌ നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന്‌ നെയ്യഭിഷേകവും മഹാ ഗണപതി ഹോമവും പതിവുപൂജകളും നടക്കും. നട തുറക്കുന്ന അഞ്ചുദിവസവും ഉദയാസ്‌തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ യുണ്ടാകും. 20 ന്‌ സഹസ്രകലശാഭിഷേകം നടക്കും. 20 ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി നട അടയ്‌ക്കും.

Ads by Google
Sunday 16 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW