Sunday, June 16, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.40 AM

വിതുരക്കേസിലെ ഒന്നാംപ്രതി അറസ്‌റ്റില്‍

uploads/news/2019/06/315228/c5.jpg

കൊച്ചി: വിതുര പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി സുരേഷി(ഷാജഹാന്‍)നെ ക്രൈം ബ്രാഞ്ച്‌ ഹൈദരാബാദിലെ അബിഡ്‌സില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു. 1996ലാണു സുരേഷിന്റെ നേതൃത്വത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടങ്കലില്‍വച്ച്‌ ലൈംഗിക ചൂഷണത്തിന്‌ വിധേയമാക്കിയത്‌. കേസിനെ തുടര്‍ന്ന്‌ ഒളിവില്‍ പോയ സുരേഷ്‌, 2014 ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഹൈദരാബാദ്‌ ആസ്‌ഥാനമായ പഞ്ചനക്ഷത്ര പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയാണ്‌ ഇപ്പോള്‍ ഇയാളെന്നാണു റിപ്പോര്‍ട്ട്‌. ലക്ഷങ്ങളാണു മാസവരുമാനം.
ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്ന്‌ 21 കേസുകളില്‍ വിചാരണക്കോടതി സുരേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ജാമ്യക്കാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്‌തിരുന്നു.
പോലീസിനെ വെട്ടിച്ച്‌ മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്‌ എന്നീ സ്‌ഥലങ്ങളില്‍ കഴിയുകയായിരുന്നു സുരേഷ്‌. മുംബൈ, ചെന്നൈ, ഹൈദരാബാദ്‌, ബംഗളുരു എന്നിവിടങ്ങളിലെ ഉയര്‍ന്ന ബിസിനസുകാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുരേഷെന്നു പോലീസ്‌ അറിയിച്ചു. സുരേഷ്‌, ഷാജഹാന്‍, ഷാ നായര്‍ എന്നിങ്ങനെ പല പേരുകളിലാണ്‌ അറിയപ്പെട്ടിരുന്നത്‌. പെണ്‍വാണിഭ രംഗത്ത്‌ അന്‍വര്‍ഷാ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. മുംബൈയിലും മൈസുരുവിലും ഹൈദരാബാദിലും ഫ്‌ളാറ്റുകള്‍ ഉണ്ടെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലാണു താമസിച്ചുവന്നിരുന്നത്‌.
ഇയാളുടെ നീക്കങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ച എറണാകുളം ക്രൈം ബ്രാഞ്ച്‌ മുംബൈ - ഹൈദരാബാദ്‌ യാത്രകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ക്രൈം ബ്രാഞ്ച്‌ സംഘം ഹൈദരാബാദിലെത്തി. ഇവിടുത്തെ പെണ്‍വാണിഭസംഘത്തിലെ സുരേഷിന്റെ കൂട്ടാളികളെ കണ്ടെത്തി ചോദ്യം ചെയ്‌തു. തുടര്‍ന്നാണു ഹൈദരാബാദ്‌ വിമാനത്താവളത്തിനു സമീപത്തുനിന്നു കസ്‌റ്റഡിയിലെടുത്തത്‌.
എറണാകുളം ക്രൈംബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്‌ വി.എം. മുഹമ്മദ്‌ റഫീക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്‌.പി ഇമ്മാനുവേല്‍ പോള്‍, സി.ഐമാരായ ബൈജു പൗലോസ്‌, രാജേഷ്‌ കുമാര്‍, രമേഷ്‌ കുമാര്‍, എസ്‌.ഐ ബിനുലാല്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്‌.

Ads by Google
Sunday 16 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW