Sunday, June 16, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.40 AM

എ.ടി.എം തകര്‍ക്കാന്‍ ശ്രമം: യുവാവ്‌ കസ്‌റ്റഡിയില്‍

uploads/news/2019/06/315227/c4.jpg

മാരാരിക്കുളം: പട്ടാപകല്‍ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചകേസില്‍ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കൊല്ലം ശൂരനാട്‌ സ്വദേശി ശ്രീകുമാറാണു പിടിയിലായത്‌. സുഹൃത്ത്‌ നല്‍കിയ ജോലിയാണെന്നും പുലര്‍ച്ചെ രണ്ടു മുതല്‍ എ.ടി.എം. പൊളിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങിനെ: ഇന്നലെ പുലര്‍ച്ചെ മുതല്‍ യുവാവ്‌ എ.ടി.എമ്മിലുണ്ടായിരുന്നു. പരസ്യമായി എ.ടി.എം. പൊളിക്കായിരുന്നു ശ്രമം. അതിനാല്‍ പലര്‍ക്കും സംശയം തോന്നിയില്ല. പണമെടുക്കാന്‍ വരുന്നവരോട്‌ യന്ത്രം തകരാറിലാണെന്നാണ്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. "ജോലിക്കിടെ " സമീപത്തെ ബേക്കറിയില്‍നിന്നും വെള്ളവും ലഘുഭക്ഷണവും ശ്രീകുമാര്‍ വാങ്ങിക്കഴിക്കുകയും ചെയ്‌തു. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ സമീപത്തെ കടയുടമയായ സൈനു മോന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സി.സി.ടിവി ക്യാമറ പേപ്പര്‍ ഉപയോഗിച്ച്‌ മറച്ച നിലയിലാണ്‌. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്‌പര ബന്ധമില്ലാതെയാണു പ്രതി സംസാരിച്ചത്‌.

Ads by Google
Sunday 16 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW