Sunday, June 16, 2019 Last Updated 39 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.39 AM

പ്രേമം നടിച്ച്‌ പീഡനം: അമ്മയും മകനും റിമാന്‍ഡില്‍

മഞ്ചേരി: പിന്നാക്ക ജാതിയില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതു പതിവാക്കിയ യുവാവിനെയും ഒത്താശ ചെയ്‌ത മാതാവിനെയും പോക്‌സോ സ്‌പെഷല്‍ കോടതി ജൂലൈ 15 വരെ റിമാന്‍ഡ്‌ ചെയ്‌തു.
കോഴിക്കോട്‌ മൈക്കാവ്‌ വേനപ്പാറ ഓമശേരി മൂലക്കടവത്ത്‌ കല്ലറക്കപ്പറമ്പ്‌ ഷിബിന്‍ (23), മാതാവ്‌ ആനന്ദം (46) എന്നിവരെയാണു ജഡ്‌ജി എ.വി. നാരായണന്‍ മഞ്ചേരി സബ്‌ ജയിലിലേക്കു റിമാന്‍ഡ്‌ ചെയ്‌തത്‌. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു പീഡനം.
മാനന്തവാടിയില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വള്ളുവമ്പ്രത്ത്‌ കഴിഞ്ഞദിവസം ഇവര്‍ക്കൊപ്പം കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊണ്ടോട്ടി പോലീസാണു പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.
2017 ജൂണ്‍ 12നു കൊണ്ടോട്ടി കുറുപ്പത്ത്‌ സ്വദേശിയായ പതിനേഴുകാരിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി പല സ്‌ഥലങ്ങളില്‍ വച്ചു പീഡിപ്പിച്ചിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പരപ്പനങ്ങാടിയില്‍നിന്നു പെണ്‍കുട്ടിയെ പോലീസ്‌ കണ്ടെത്തി ഷിനുവിനെയും ആനന്ദത്തെും അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
ഈ കേസില്‍ ജാമ്യത്തിലിറങ്ങി പ്രതികര്‍ മുങ്ങിയിരുന്നു. സമാനമായ രീതിയില്‍ പെണ്‍കുട്ടികളെ വലയിലാക്കി മാനഭംഗപ്പെടുത്തിയതിന്‌ അമ്മയ്‌ക്കും മകനുമെതിരേ വാഴക്കാട്‌, കോടഞ്ചേരി പോലീസ്‌ സ്‌േറ്റഷനുകളിലും കേസുണ്ട്‌.

Ads by Google
Sunday 16 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW