Sunday, June 16, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.32 AM

വീണ്ടും നിഹാല്‍ മാജിക്‌; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം

uploads/news/2019/06/315221/s5.jpg

ബീജിങ്‌: എലോ റേറ്റിങ്ങില്‍ 2600 പോയിന്റ്‌ കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരമെന്ന റെക്കോഡിനു പിന്നാലെ മലയാളി ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ നിഹാല്‍ സരിന്റെ മിന്നും പ്രകടനം.
ഏഷ്യയിലെ ഒന്നാം നമ്പര്‍ ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍മാരടക്കം പങ്കെടുത്ത ഏഷ്യന്‍ കോണ്ടിനന്റല്‍ ഓപ്പണ്‍ ആന്‍ഡ്‌ വിമന്‍സ്‌ ചാംപ്യന്‍ഷിപ്പില്‍ ബ്ലിറ്റ്‌സ് കിരീടം പതിനാലുകാരനായ നിഹാല്‍ സരിന്‌. ചൈനയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നാലാം സ്‌ഥാനമെന്ന ചരിത്രനേട്ടവും നിഹാല്‍ കുറിച്ചു.
ഒന്‍പതു റൗണ്ടുകളില്‍ എട്ടു പോയിന്റ്‌ നേടിയാണ്‌ നിഹാലിന്റെ പടയോട്ടം. ഇതോടെ ഫിഡെ എലോ റേറ്റിങ്ങില്‍ നിഹാലിന്റെ നേട്ടം 2654 പോയിന്റ്‌ ആയി ഉയര്‍ന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്‌റ്റര്‍മാരായ എസ്‌.എല്‍. നാരായണന്‍, ഇ. അര്‍ജുന്‍, ചന്ദ സന്ദീപന്‍, ദീപ്‌ സെന്‍ഗുപ്‌ത തുടങ്ങിയവരടക്കം 26 ഗ്രാന്‍ഡ്‌മാസ്‌റ്റര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
ഒരു മാസം മുന്‍പ്‌ സ്വീഡനിലെ മല്‍മോയില്‍ നടന്ന സീഗ്മാന്‍ ആന്‍ഡ്‌ കോ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത്‌ എലോ റേറ്റിങ്ങില്‍ നിഹാല്‍ 2600 പോയിന്റ്‌ എന്ന നാഴികക്കല്ല്‌ പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്‌ നിഹാല്‍.

Ads by Google
Sunday 16 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW